ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

വലിയ തോതില്‍ നിരക്കുയര്‍ത്താന്‍ ആര്‍ബിഐ തയ്യാറാകില്ലെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: ജൂണിലെ ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പ നിരക്ക് പുറത്തുവന്നതിനെ തുടര്‍ന്ന് പലിശനിരക്ക് വര്‍ദ്ധനവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി. കടമെടുപ്പ് ചെലവ് ഓഗസ്റ്റില്‍ 35 ബേസിസ് പോയിന്റ് വര്‍ധിക്കുമെന്നാണ് സിറ്റിഗ്രൂപ്പ് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. “ചരക്ക് വില കുറയുന്നതും ജൂണ്‍ പാദത്തിലെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും താഴ്ന്നതും എംപിസി(മോണിറ്ററി പോളിസി കമ്മിറ്റി)യെ 50 ബേസിസ് പോയിന്റ് നിരക്ക് വര്‍ദ്ധനയില്‍ നിന്ന് അകറ്റി നിര്‍ത്തും,” സിറ്റിഗ്രൂപ്പിലെ സാമ്പത്തിക വിദഗ്ധരായ സമീരന്‍ ചക്രവര്‍ത്തി,ബഖര്‍ എം സെയ്ദി എന്നിവര്‍ റിപ്പോര്‍ട്ടില്‍ എഴുതി.
ഓഗസ്റ്റിനുശേഷം, ഈ വര്‍ഷം രണ്ട് ക്വാര്‍ട്ടര്‍ പോയിന്റ് വര്‍ദ്ധനവ് എംപിസി അവലംബിക്കുമെന്നാണ് രാഹുല്‍ ബജോറിയയുടെ നേതൃത്വത്തിലുള്ള ബാര്‍ക്ലേസ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലാകുന്നില്ലെന്ന് ഉറപ്പാക്കി മാത്രമേ പലിശനിരക്ക് വര്‍ദ്ധനവുണ്ടാകൂ എന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസും സൂചന നല്‍കി. കഴിഞ്ഞദിവസം പുറത്തുവിട്ട കണക്കുപ്രകാരം ഇന്ത്യയുടെ ചെറുകിട പണപ്പെരുപ്പം ജൂണില്‍ 7.01 ശതമാനമായി കുറഞ്ഞിരുന്നു.
മെയ് മാസത്തില്‍ പണപ്പെരുപ്പം 7.04 ശതമാനമായിരുന്നു. ജൂണിലെ 50 ബേസിസ് പോയിന്റ് ഉള്‍പ്പെടെ 90 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനവാണ് ഈ വര്‍ഷം റിസര്‍വ് ബാങ്ക് നടപ്പില്‍ വരുത്തിയത്. ഇതിനെതുടര്‍ന്നാണ് പണപ്പെരുപ്പത്തില്‍ മാറ്റമുണ്ടായത്. ഈ വര്‍ഷം ഡിസംബര്‍ വരെ പണപ്പെരുപ്പ നിരക്ക് ആര്‍ബിഐ അനുമാനമായ 6 ശതമാനത്തില്‍ കൂടുമെന്ന് ശക്തികാന്ത ദാസ് പറഞ്ഞിരുന്നു.
എന്നാല്‍ 2023ഓടെ നിരക്ക് 6 ശതമാനത്തേക്കാള്‍ കുറയും. കോവിഡിന്റെ പുനരാരംഭവും റഷ്യ-ഉക്രൈന്‍ സംഘര്‍ഷം കാരണം ചരക്കുകളുടെ വിലവര്‍ധിക്കുന്നതുമാണ് പണപ്പെരുപ്പമുണ്ടാക്കുന്നത്. വികസിത രാഷ്ട്രങ്ങളായ യു.എസ്, യു.കെ, യൂറോപ്പ് എന്നിവ വിലകയറ്റത്തിന് തടയിടാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ പരിണത ഫലങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലും ചലനങ്ങളുണ്ടാക്കുന്നു.
എന്നാല്‍ ഉയര്‍ന്ന വിദേശ നാണ്യവും മികച്ച അടിസ്ഥാനവും രാജ്യത്തിന്റെ വളര്‍ച്ച ഉറപ്പുവരുത്തുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ജിഡിപി മഹാമാരിയ്ക്ക് മുന്‍പുള്ളതിനേക്കാള്‍ ഉയരുന്നതും മറ്റ് സൂചികകള്‍ മുന്നേറ്റമുണ്ടാകുന്നതും സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നതിന്റെ സൂചനയാണ്. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

X
Top