ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

വികസിത രാഷ്ട്രങ്ങളുമായി തര്‍ക്കം: ആഭ്യന്തര റെഗുലേറ്റര്‍മാരെ പിന്തുണച്ച് ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: ഇന്ത്യ മാറിയിരിക്കുന്നുവെന്നും പ്രാദേശിക റെഗുലേറ്റര്‍മാരുടെ ശേഷിയില്‍ വികസിത രാഷ്ട്രങ്ങള്‍ വിശ്വാസ്യത പുലര്‍ത്തണമെന്നും ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ഗവര്‍ണര്‍ ശക്തികാന്ത ദാസ്. യൂറോപ്യന്‍ സെക്യൂരിറ്റീസ് ആന്‍ഡ് മാര്‍ക്കറ്റ്സ് അതോറിറ്റിയും (എസ്മ) യുകെയും മറ്റ് വിദേശ റെഗുലേറ്റര്‍മാരും ഇന്ത്യന്‍ ക്ലിയറിംഗ് ഹൗസുകളുടെ അംഗീകാരം റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിലാണ് അഭിപ്രായ പ്രകടനം.ഇന്ത്യന്‍ മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ദാസ് പറഞ്ഞു.

റെഗുലേറ്റര്‍മാര്‍ തങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും വേണം. നിലവില്‍ ഇന്ത്യയിലെ നിയന്ത്രണങ്ങള്‍ ശക്തമാണ്.ബാങ്ക് ഓഫ് ജപ്പാന്‍ (ബിഒജെ), ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഏജന്‍സി, ജപ്പാന്‍ (ജെഎഫ്എസ്എ), എസ്മഎന്നിവരുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ) ക്ലിയറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (സിസിഐഎല്‍).

യൂറോപ്യന്‍ സെക്യൂരിറ്റീസ് ആന്റ് മാര്‍ക്കറ്റ്സ് അതോറിറ്റി (എസ്മ), ബാങ്ക് ഓഫ് ഇംഗ്ലണ്ട് (ബിഒഇ) എന്നിവയ്ക്ക് സമാനമായി സിസിഐഎല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ബിഒജെയുടേയും ആവശ്യം.

ഇന്ത്യന്‍ റെഗുലേറ്ററുമായുള്ള കരാര്‍ പുതുക്കുന്നതിന് ഓഫീസുകള്‍ സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം.സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ഇതിന് അനുമതി നല്‍കുമ്പോള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) എതിര്‍ക്കുകയാണ്.

വിദേശനാണ്യം, ഗില്‍റ്റുകള്‍, കറന്‍സി, പലിശ നിരക്ക് ഡെറിവേറ്റീവുകള്‍ എന്നിവ തീര്‍പ്പാക്കാനുള്ള ക്ലിയറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (സിസിഐഎല്‍), എന്‍എസ്ഇ ക്ലിയറിംഗ് ലിമിറ്റഡ് (എന്‍എസ്സിസിഎല്‍) അംഗീകാരം എസ്മ പിന്‍വലിച്ചിരുന്നു.മാത്രമല്ല,ഈ സ്ഥാപനങ്ങളിലേയ്ക്ക് പ്രതിനിധികളെ അയക്കാന്‍ അവര്‍ തീരുമാനിച്ചു.

2017 ലാണ് പ്രാദേശിക റെഗുലേറ്റര്‍മാര്‍ എസ്മയുമായി കരാറിലേര്‍പ്പെടുന്നത്. എന്നാല്‍ പുതിയ നിബന്ധനകള്‍ ചേര്‍ത്ത് കരാര്‍ പുതുക്കാന്‍ എസ്മ ആഗ്രഹിക്കുന്നു. ഇത് പ്രകാരം ഇന്ത്യന്‍ ക്ലിയറിംഗ് കോര്‍പ്പറേഷനുകള്‍ പരിശോധിക്കാന്‍ അധികാരം ലഭ്യമാകണം. എന്നാല്‍ ഇക്കാര്യത്തില്‍ എസ്മ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും പരിശോധന ഘട്ടത്തില്‍ സെബി ഉദ്യോഗസ്ഥര്‍ സന്നിഹിതരാകണമെന്നുമാണ് ലോക്കല്‍ റെഗുലേറ്റര്‍മാരുടെ ഉപാദി വയ്ക്കുന്നത്.

വിദേശ റെഗുലേറ്റര്‍മാരുടെ വിലക്ക് നിലനില്‍ക്കുന്ന പക്ഷം, ഇന്ത്യയിലെ യൂറോപ്യന്‍ ബാങ്കുകള്‍ക്ക് വിദേശനാണ്യ വിനിമയ ഫോര്‍വേഡുകള്‍ (13 മാസം വരെ കാലാവധിയുള്ളത്) നടത്താന്‍ കഴിയില്ല.കറന്‍സി, പലിശ നിരക്ക് ഏറ്റക്കുറച്ചിലുകള്‍ ഹെഡ്ജ് ചെയ്യാന്‍ കോര്‍പറേറ്റ് ക്ലയന്റുകളെ സഹായിക്കുന്ന സേവനങ്ങളാണ് ഇവ. കൂടാതെ, മള്‍ട്ടിനാഷണല്‍ ബാങ്കുകളുടെ കസ്റ്റഡി ബിസിനസിനെ ഇത് ബാധിക്കുകയും ചെയ്യും.

വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെയും പ്രാദേശിക മ്യൂച്വല്‍ ഫണ്ടുകളുടേയും ട്രേഡുകള്‍ തീര്‍പ്പാക്കാന്‍ സാധിക്കാത്തതാണ് കാരണം.

X
Top