തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

ആര്‍ബിഐ വാര്‍ഷിക റിപ്പോര്‍ട്ട്: എന്‍ബിഎഫ്സി നിയന്ത്രണങ്ങള്‍ ശക്തമാക്കും

ന്യൂഡല്‍ഹി: ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ക്ക് (എന്‍ബിഎഫ്സി) ബാധകമായ നിയന്ത്രണങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ), നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ശക്തിപ്പെടുത്തും. കേന്ദ്രബാങ്ക് വാര്‍ഷിക റിപ്പോര്‍ട്ടില്‍ അറിയിച്ചതാണിക്കാര്യം. ലൈസന്‍സിംഗ് ആവശ്യകതകള്‍ പരിശോധിക്കുന്നതിനും മേല്‍നോട്ട നടപടി ആരംഭിക്കുന്നതിനും ഡിപ്പാര്‍ട്ട് ഓഫ് സൂപ്പര്‍വിഷന്‍ തയ്യാറാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. വാണിജ്യബാങ്കുകളില്‍ നിന്നും കടമെടുത്ത് എന്‍ബിഎഫ്സികള്‍ ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യുന്നുണ്ട്.

2023 മാര്‍ച്ച് വരെ ബാങ്കുകള്‍ക്കുള്ള എന്‍ബിഎഫ്സി കുടിശ്ശിക 13.31 ലക്ഷം കോടി രൂപയാണ്.30 ശതമാനം വര്‍ധനവ്. സേവന, വ്യക്തിഗത വായ്പാ മേഖലയിലെ വായ്പകള്‍ ആരോഗ്യകരമായ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയപ്പോള്‍ വ്യവസായ മേഖലയില്‍ നേരിയ ഇടിവുണ്ടായതായി റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക സ്ഥിരത റിപ്പോര്‍ട്ട് കാണിക്കുന്നു.

റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം സേവന മേഖല കഴിഞ്ഞ വര്‍ഷത്തെ 12.5 ശതമാനത്തില്‍ നിന്ന് 14.5 ശതമാനം വളര്‍ച്ച കൈവരിച്ചു. എന്‍ബിഎഫ്സികള്‍ രേഖപ്പെടുത്തിയ വളര്‍ച്ചയും ചില ബാങ്കുകള്‍ (പ്രധാനമായും ചെറുകിട ധനകാര്യ ബാങ്കുകള്‍), നേരിടുന്ന കടുത്ത മത്സരവും കര്‍ശനമായ നിയന്ത്രണത്തിന്റെ ആവശ്യകത വര്‍ദ്ധിപ്പിച്ചു.

X
Top