ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ഇന്ത്യയുടെ കൽക്കരി ഇറക്കുമതി 5 ശതമാനം കുറഞ്ഞുഎം‌ജി‌എൻ‌ആർ‌ജി‌എയ്‌ക്കായി 14,524 കോടി രൂപ അധികമായി ചെലവഴിക്കാൻ സർക്കാർ പാർലമെന്റിന്റെ അനുമതി തേടുന്നുഓൺലൈൻ ചൂതാട്ടത്തിന് ജിഎസ്ടി: സംസ്ഥാന ജിഎസ്ടി നിയമഭേദഗതിക്ക് ഓർഡിനൻസ് കൊണ്ടുവരുംസേവന മേഖലയുടെ വളര്‍ച്ച ഒരു വര്‍ഷത്തെ താഴ്ന്ന നിലയില്‍ഡിമാൻഡ് വിതരണത്തേക്കാൾ വർധിച്ചതോടെ മില്ലറ്റ് വില റെക്കോർഡിലെത്തി

ബൈജൂസിൻെറ 1,400 കോടി രൂപയുടെ കട ബാധ്യത ഏറ്റെടുത്ത് രഞ്ജൻ പൈ

കൊച്ചി: ബൈജൂസിന് അമേരിക്കൻ സ്ഥാപനമായ ഡേവിഡ്‌സൺ കെംപ്‌നറിൽ ഉണ്ടായിരുന്ന കട ബാധ്യതകൾ തീർത്തിരിക്കുകയാണ് മണിപ്പാൽ ഗ്രൂപ്പ് മേധാവി രഞ്ജൻ പൈ.

ബൈജൂസിൻെറ ഉടമസ്ഥതയിലുള്ള ആകാശ് എജ്യുക്കേഷൻ സർവീസസ് ലിമിറ്റഡിന് അമേരിക്കയിലുള്ള കടബാധ്യതയാണ് ഏറ്റെടുത്തത്. ഡേവിഡ്‌സൺ കെംപ്‌നറിലെ 1400 കോടി രൂപയുടെ കടബാധ്യത രഞ്ജൻ പൈയുടെ ഓഫീസ് ഏറ്റെടുക്കുന്നതോെടെ ബൈജൂസിന് മുന്നിൽ പുതുവഴി തെളിയുകയാണ്.

ഇത്രയും വലിയ തുക രഞ്ജൻ പൈ നിക്ഷേപിക്കാൻ കാരണമുണ്ട്. പ്രത്യേക ഉഭയകക്ഷി ഇടപാടിലൂടെയാണ് കമ്പനിക്ക് പണം നൽകുന്നത്. രാജ്യത്തെ മുൻനിര കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടായ ആകാശിൻെറ കൂടുതൽ ഓഹരികൾ സ്വന്തമാക്കുകയാണ് ലക്ഷ്യം.

ആകാശിൽ കൂടുതൽ ഓഹരി പങ്കാളിത്തം നേടാൻ രഞ്ജൻ പൈ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ആകാശിൽ 25 ശതമാനം മുതൽ 3 0 ശതമാനം വരെ ഓഹരി പങ്കാളിത്തമാണ് ലക്ഷ്യമിടുന്നത്. അതേസമയം ബൈജൂസിന് തന്നെയാകും കമ്പനിയിൽ കൂടുതൽ ഓഹരി പങ്കാളിത്തം.

ബൈജൂസ് പ്രാഥമിക ഓഹരി ഉടമയായി തുടരും എന്നാണ് സൂചന. ബൈജൂസിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ബൈജു രവീന്ദ്രൻ, ആകാശിന്റെ 30 ശതമാനത്തോളം ഓഹരികൾ സ്വന്തമാക്കിയിട്ടുണ്ട്.

ഇതിൽ നിന്ന് രഞ്ജൻ പൈക്ക് ഓഹരികൾ വിൽക്കുമെന്നാണ് വിവിധ റിപ്പോർട്ടുകൾ. ഇത് ബൈജൂ രവീന്ദ്രന് ആകാശിലുള്ള ഓഹരികൾ കുത്തനെ കുറയാൻ കാരണമാകും.

ഡേവിഡ്‌സൺ കെംപ്‌നറുമായുള്ള 250 മില്യൺ ഡോളറിന്റെ വായ്പകൾ സംബന്ധിച്ച തർക്കം ബൈജൂസിൻെറ സാമ്പത്തിക പ്രതിസന്ധി കൂടുതൽ ചർച്ചയാകാൻ കാരണമായിരുന്നു. ഈ കടബാധ്യത തീരുന്നത് ബൈജൂസിൻെറ തിരിച്ചുവരവിനും വളർച്ചയ്ക്കും വഴിയൊരുക്കിയേക്കാം.

ആകാശ് ചെറിയ സ്ഥാപനമല്ല
1988-ൽ ഡൽഹിയിൽ വെറും 12 വിദ്യാർത്ഥികളുമായി തുടങ്ങിയ ചെറിയ കോച്ചിംഗ് സെന്ററാണ് പിന്നീട് 1200 കോടി രൂപയിലേറെ മൂല്യമുള്ള കമ്പനിയായി മാറിയത്. 31 വർഷത്തിനുള്ളിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ കരിയർ കെട്ടിപ്പടുത്ത സ്ഥാപനം ജനപ്രീതിയിലും മികച്ച കോച്ചിങ് സ്ഥാപനം എന്ന നിലയിലും ശ്രദ്ധ നേടിയിരുന്നു.

കമ്പനിയുടെ സ്ഥാപകനായ ജെ സി ചൗധരി 12 വിദ്യാർത്ഥികൾക്ക് മെഡിക്കൽ എൻട്രൻസ് പാസാകുന്നതിന് കൊച്ചിങ് നൽകിക്കൊണ്ടാണ് യാത്ര ആരംഭിച്ചത്. 12 പേരിൽ ഏഴു പേരും പരീക്ഷ പാസായി. പിന്നീട് ആകാശ് ശ്രദ്ധിക്കപ്പെടുകയായിരുന്നു.

1988-ൽ ഡൽഹിയിൽ വെറും 12 വിദ്യാർത്ഥികളുമായി തുടങ്ങിയ ചെറിയ കോച്ചിംഗ് സെന്ററാണ് പിന്നീട് 1200 കോടി രൂപയിലേറെ മൂല്യമുള്ള കമ്പനിയായി മാറിയത്.

31 വർഷത്തിനുള്ളിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ കരിയർ കെട്ടിപ്പടുത്ത സ്ഥാപനം ജനപ്രീതിയിലും മികച്ച കോച്ചിങ് സ്ഥാപനം എന്ന നിലയിലും ശ്രദ്ധ നേടിയിരുന്നു.

കമ്പനിയുടെ സ്ഥാപകനായ ജെ സി ചൗധരി 12 വിദ്യാർത്ഥികൾക്ക് മെഡിക്കൽ എൻട്രൻസ് പാസാകുന്നതിന് കൊച്ചിങ് നൽകിക്കൊണ്ടാ ണ് യാത്ര ആരംഭിച്ചത്.

12 പേരിൽ ഏഴു പേരും പരീക്ഷ പാസായി. പിന്നീട് ആകാശ് ശ്രദ്ധിക്കപ്പെടുകയായിരുന്നു.

X
Top