പലിശ നിരക്കില്‍ ആര്‍ബിഐ ഇത്തവണയും മാറ്റം വരുത്തിയേക്കില്ല; റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിലനിർത്തുമെന്ന് വിലയിരുത്തൽഎഫ്പിഐ സെപ്തംബറിൽ 14,767 കോടി രൂപയുടെ അറ്റ വില്പനസെപ്റ്റംബറിലെ ജിഎസ്‌ടി വരുമാനം 1.62 ലക്ഷം കോടി രൂപയായി ഉയർന്നുരാജ്യത്തെ മുഖ്യ വ്യവസായ മേഖലകളിൽ 12% വളർച്ചഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടി

118 കോടി രൂപയുടെ ത്രൈമാസ അറ്റാദായം നേടി രാംകോ സിമന്റ്‌സ്

മുംബൈ: 2022 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ രാംകോ സിമന്റ്‌സ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 45.22 ശതമാനം ഇടിഞ്ഞ് 118.27 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം മാർച്ച് പാദത്തിൽ കമ്പനി 215.92 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. അതേസമയം, അവലോകന പാദത്തിലെ മൊത്ത വരുമാനം 4.94 ശതമാനം ഉയർന്ന് 1,722.68 കോടി രൂപയായി. മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 1,641.53 കോടി രൂപയായിരുന്നു. കമ്പനിയുടെ കഴിഞ്ഞ പാദത്തിലെ മൊത്തം ചെലവുകൾ മുൻവർഷത്തെ ഇതേ കാലയളവിലെ 1,296.05 കോടി രൂപയിൽ നിന്ന് 20.34 ശതമാനം വർധിച്ച് 1,559.77 കോടി രൂപയായി.
2022 മാർച്ചിൽ അവസാനിച്ച മുഴുവൻ സാമ്പത്തിക വർഷത്തിൽ രാംകോ സിമന്റ്‌സിന്റെ ഏകീകൃത അറ്റാദായം 12.44 ശതമാനം ഉയർന്ന് 881.95 കോടി രൂപയായി. മുൻ വർഷം ഇത് 784.33 കോടി രൂപയായിരുന്നു. കൂടാതെ, ഇതേകാലയളവിലെ സ്ഥാപനത്തിന്റെ മൊത്തം വരുമാനം 6,031.69 കോടി രൂപയായിരുന്നു. 2021-22 സാമ്പത്തിക വർഷത്തിൽ കമ്പനി 11.05 ദശലക്ഷം ടണ്ണിന്റെ സിമന്റ് വിൽപ്പന നടത്തി.
16343 കോടി രൂപയുടെ വിപണി മൂല്യമുള്ള കമ്പനിയാണ് ദി രാംകോ സിമന്റ്‌സ് ലിമിറ്റഡ്. ബിഎസ്‌ഇയിൽ രാംകോ സിമന്റ്‌സ് ലിമിറ്റഡിന്റെ ഓഹരികൾ 678.50 രൂപയിൽ വ്യാപാരം നടത്തുന്നു.

X
Top