വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

റാകുട്ടെൻ ഇന്ത്യയിൽ നിക്ഷേപം വർധിപ്പിക്കും

മുംബൈ: ആഗോളതലത്തിൽ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ജാപ്പനീസ് കമ്പനി റാകുട്ടെൻ ഇന്ത്യയിൽ നിക്ഷേപവും ജീവനക്കാരുടെ എണ്ണവും വർധിപ്പിക്കാനൊരുങ്ങുന്നു.

സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ, നിയമനം എന്നിവ വർധിപ്പിക്കുന്നതിനായി “കുറഞ്ഞത് മൂന്ന് അക്ക മില്യണ്‍ ഡോളർ” നിക്ഷേപിക്കാൻ പദ്ധതിയിടുന്നുവെന്ന് റാകുട്ടെൻ ഇന്ത്യ സിഇഒ സുനിൽ ഗോപിനാഥ് പറഞ്ഞു. എന്നാൽ എത്ര തുകയാണ് നിക്ഷേപിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

റാകുട്ടെനിൽ നിലവിൽ 4000 പേർ ഇന്ത്യയിൽ ജോലി ചെയ്യുന്നുണ്ട്. ഇതിൽ 90 ശതമാനം പേർ ടെക്നിക്കൽ മേഖലയിൽ ജോലി ചെയ്യുന്നവരാണ്. കമ്പനിയിലുടനീളം വ്യാപിപ്പിക്കാൻ കഴിയുന്ന എഐയിൽ പ്രാവീണ്യമുള്ളവരെ അന്വേഷിക്കുന്നുണ്ടെന്ന് ഗോപിനാഥ് പറഞ്ഞു.

ജപ്പാനിലെ ഒരു പ്രധാന പേയ്മെന്‍റ് ആപ്പായ റാകുട്ടെൻ പേയും, ആപ്ലിക്കേഷനുകളുടെയും ഐടി ഇൻഫ്രാസ്ട്രക്ചറിന്‍റെയും സാങ്കേതിക പ്രശ്നങ്ങൾ മുൻകൂട്ടി തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനുമുള്ള കമ്പനിയുടെ സിക്സ്ത്സെൻസ് പ്ലാറ്റ്ഫോം നിർമിക്കുന്നതിൽ ഇന്ത്യയിലെ ഗ്ലോബൽ കാപ്പിറ്റാലിറ്റി സെന്‍റർ (ജിസിസി) ഒരു പ്രധാന പങ്കു വഹിക്കുന്നു.

X
Top