ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

ഫ്രഞ്ച് കമ്പനിയായ ഐസിഇയുമായി കൈകോർത്ത് പിവിആർ സിനിമാസ്

മുംബൈ: ഫ്രഞ്ച് എക്‌സിബിറ്ററായ സിജിആർ സിനിമാസിന്റെ ഉടമസ്ഥതയിലുള്ള ഹൈ-എൻഡ് തിയറ്റർ സ്‌ക്രീൻ ഫോർമാറ്റായ ഐസിഇ തിയേറ്റേഴ്‌സ് ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനായി മൾട്ടിപ്ലക്‌സ് ശൃംഖലയായ പിവിആർ സിനിമാസുമായി കൈകോർത്തതായി ഇരു കമ്പനികളും അറിയിച്ചു. അടുത്ത 12 മാസത്തിനുള്ളിൽ മുംബൈ, ഡൽഹി, ബംഗളൂരു എന്നിവിടങ്ങളിൽ മൂന്ന് ഓഡിറ്റോറിയങ്ങൾ തുറക്കാൻ പദ്ധതിയിട്ടുകൊണ്ട് ആരംഭിക്കുന്ന ദീർഘകാല ബന്ധമാണ് ഈ ഇടപാടിൽ ഉൾപ്പെടുന്നത്. വാൾട്ട് ഡിസ്‌നി, വാർണർ ബ്രദേഴ്‌സ്, സോണി പിക്‌ചേഴ്‌സ് തുടങ്ങി എല്ലാ ഹോളിവുഡ് സ്റ്റുഡിയോകളുമായും സഹകരിച്ച് ഈ ഹൈ-എൻഡ് ഫോർമാറ്റുകളിലായി 110-ലധികം ശീർഷകങ്ങൾ ഐസിഇ തിയേറ്റേഴ്‌സ് പുറത്തിറക്കിയിട്ടുണ്ട്.

പിവിആർ സിനിമാസുമായുള്ള ഈ പങ്കാളിത്തം ഉറപ്പിക്കുന്നതിൽ തങ്ങൾ അഭിമാനിക്കുന്നതായും, ഐസിഇ തിയേറ്ററുകൾക്ക് ബോളിവുഡ് സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷൻ ഏറ്റെടുക്കാനുള്ള അവസരം കൂടിയാണിതെന്നും ഐസിഇ പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ഏപ്രിലിൽ, പിവിആർ ഫ്രഞ്ച് സിനിമാ ആർക്കിടെക്ചറൽ ഡിസൈൻ കമ്പനിയായ ഓമ സിനിമയുമായി ചേർന്ന് ഇന്ത്യൻ പ്രേക്ഷകർക്കായി പുതിയ, പ്രീമിയം തിയറ്ററുകൾ രൂപകൽപ്പന ചെയ്‌തിരുന്നു. കൂടാതെ, നവംബറിൽ റിലയൻസ് ജിയോ ഡ്രൈവ്-ഇന്നുമായി സഹകരിച്ച് മുംബൈയിലെ ജിയോ വേൾഡ് ഡ്രൈവിൽ പിവിആർ ഇന്ത്യയിലെ ആദ്യത്തെ റൂഫ്‌ടോപ്പ് ഡ്രൈവ്-ഇൻ തിയേറ്റർ അവതരിപ്പിച്ചിരുന്നു.

X
Top