അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

പൊതുമേഖല ബാങ്കുകളുടെ ഓഹരി വില്പന വേഗത്തിലാക്കുന്നു

മുംബൈ: ഓഹരി വില്പനയിലൂടെ വിപണിയില്‍ നിന്ന് 10,000 കോടി രൂപ സമാഹരിക്കാൻ അഞ്ച് പൊതുമേഖല ബാങ്കുകള്‍ക്ക് കേന്ദ്ര സർക്കാർ അനുമതി നല്‍കി.

ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഒഫ് മഹാരാഷ്‌ട്ര, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, യൂകോ ബാങ്ക്, സെൻട്രല്‍ ബാങ്ക് ഒഫ് ഇന്ത്യ എന്നിവയ്ക്കാണ് ക്വാളിഫൈഡ് ഇൻസ്‌റ്റിറ്റ്യൂഷണല്‍ ഇൻവെസ്‌റ്റ്മെന്റ്, ഓഫർ ഫോർ സെയില്‍ എന്നിവയിലൂടെ രണ്ടായിരം കോടി രൂപ വീതം സമാഹരിക്കാൻ പച്ചക്കൊടി കിട്ടിയത്.

അടുത്ത സാമ്ബത്തിക വർഷം മുതല്‍ വിവിധ ഘട്ടങ്ങളായാണ് ഓഹരികള്‍ വിറ്റഴിക്കുന്നത്. ബാങ്കുകളില്‍ പൊതുജനങ്ങളുടെ ഓഹരി പങ്കാളിത്തം വർദ്ധിപ്പിക്കാനാണ് ഓഫർ ഫോർ സെയില്‍ നടത്തുന്നത്.

അടുത്ത വർഷം ആഗസ്റ്റോടെ പൊതുമേഖല ബാങ്കുകളിലെ സ്വകാര്യ നിക്ഷേപ പങ്കാളിത്തം 25 ശതമാനമായി ഉയർത്തണമെന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയുടെ നിബന്ധന പാലിക്കാനാണ് ഓഹരി വില്പനയിലൂടെ ലക്ഷ്യമിടുന്നത്.

സർക്കാർ പങ്കാളിത്തം കുറയും
നിലവില്‍ ബാങ്ക് ഒഫ് മഹാരാഷ്ട്രയില്‍ കേന്ദ്ര സർക്കാരിന് 79.6 ശതമാനം ഓഹരികളാണുള്ളത്. പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കില്‍ 98.25 ശതമാനവും ഇന്ത്യൻ ഓവർസീസ് ബാങ്കില്‍ 96.38 ശതമാനവും യൂകോ ബാങ്കില്‍ 95.39 ശതമാനവും സെൻട്രല്‍ ബാങ്കില്‍ 93.08 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.

X
Top