കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഇന്ത്യയിലുടനീളം 300 ഓളം ശാഖകൾ തുറക്കാൻ പൊതുമേഖലാ ബാങ്കുകൾ

മുംബൈ: 2022 ഡിസംബറോടെ വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് ഇല്ലാത്ത മേഖലകളിൽ 300 ഓളം പുതിയ ശാഖകൾ തുറക്കാൻ തയ്യാറെടുത്ത് പൊതുമേഖലാ ബാങ്കുകൾ. സാമ്പത്തിക ഉൾപ്പെടുത്തൽ വർധിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പൊതുമേഖലാ ബാങ്കുകളുടെ ഈ നീക്കം.

രാജസ്ഥാനിൽ പരമാവധി 95 ശാഖകളും മധ്യപ്രദേശിൽ 54 ശാഖകളും തുറക്കുമ്പോൾ. ഗുജറാത്തിൽ 38, മഹാരാഷ്ട്രയിൽ 33, ജാർഖണ്ഡിൽ 32, ഉത്തർപ്രദേശിൽ 31 ശാഖകൾ എന്നിങ്ങനെ വീതം തുറക്കാനാണ് പൊതുമേഖലാ ബാങ്കുകൾ പദ്ധതിയിടുന്നത്. കഴിഞ്ഞ മാസം ഫിനാൻഷ്യൽ സർവീസസ് സെക്രട്ടറിയുമായി പൊതുമേഖലാ ബാങ്കുകളുടെ മേധാവികൾ നടത്തിയ യോഗത്തിൽ ഗ്രാമീണ മേഖലയിൽ ശാഖകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പുരോഗതി അവലോകനം ചെയ്തിരുന്നു.

2022 ഡിസംബറോടെ അതത് സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് കമ്മിറ്റി (എസ്‌എൽബിസി) അനുവദിച്ച സ്ഥലങ്ങളിൽ ശാഖകൾ തുറക്കാൻ ഫിനാൻഷ്യൽ സെക്രട്ടറി ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഈ ലക്ഷ്യത്തിന്റെ ഭാഗമായി ബാങ്ക് ഓഫ് ബറോഡ 76 ശാഖകളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 60 ശാഖകളും തുറക്കും.

പ്രധാൻ മന്ത്രി ജൻ ധൻ യോജന (പിഎംജെഡിവൈ) ഉൾപ്പെടെയുള്ള വിവിധ പദ്ധതികളിലൂടെ പാർശ്വവൽക്കരിക്കപ്പെട്ട, സാമൂഹിക-സാമ്പത്തികമായി അവഗണിക്കപ്പെട്ട വിഭാഗങ്ങൾക്ക് സാമ്പത്തിക ഉൾപ്പെടുത്തലും പിന്തുണയും നൽകാൻ സർക്കാർ ശ്രമം നടത്തുന്നുണ്ട്. 2014 ഓഗസ്റ്റ് 28 മുതൽ പിഎംജെഡിവൈയുടെ കീഴിൽ ബാങ്കുകൾ 46 കോടിയിലധികം ബാങ്ക് അക്കൗണ്ടുകൾ തുറന്നു.

X
Top