
മുംബൈ: പ്രൈം ഡാറ്റാബേസിന്റെ കണക്കനുസരിച്ച്, ഇന്ത്യന്‍ വിപണികളിലെ മൊത്തത്തിലുള്ള പ്രൊമോട്ടര്‍ ഓഹരി പങ്കാളിത്തം എട്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 40.58 ശതമാനത്തിലെത്തി. 2025 ജൂണിലെ കണക്കാണിത്.
38674 കോടി രൂപയുടെ അറ്റ നിക്ഷേപമുണ്ടായിട്ടും എഫ്‌ഐഐ (വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍) ഹോള്‍ഡിംഗുകള്‍ 13 വര്‍ഷത്തെ താഴ്ന്ന നിരക്കായ 17.04 ശതമാനത്തിലാണുള്ളത്. അതേസമയം ഡിഐഐ(ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍) നിക്ഷേപം 1.68 ലക്ഷം കോടി അറ്റ നിക്ഷേപത്തിന്റെ ബലത്തില്‍ റെക്കോര്‍ഡ് ഉയരത്തിലെത്തി.
17.82 ശമതാനമാണ് വിപണിയിലെ ഡിഐഐ പങ്കാളിത്തം. പ്രൊമോട്ടര്‍ വില്‍പ്പന എല്ലായ്‌പ്പോഴും ബലഹീനതയെ സൂചിപ്പിക്കുന്നില്ലെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി. ലാഭം ബുക്ക് ചെയ്യല്‍, കടം കുറയ്ക്കല്‍ അല്ലെങ്കില്‍ നിയന്ത്രണങ്ങള്‍ പാലിക്കല്‍ എന്നിവയാല്‍ ഇത് സംഭവിക്കാം.
മൂന്ന് നിക്ഷേപക വിഭാഗങ്ങളും 21 കമ്പനികളില്‍ അവരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇത് അപൂര്‍വ്വതയാണെന്നും വിപണി പ്രവണതകളെ വെല്ലുവിളിക്കുന്നതാണെന്നും വിദഗ്ധര്‍ പറയുന്നു.