കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധനറെക്കോർഡ് നേട്ടം കൈവിട്ട് ഇന്ത്യയുടെ വിദേശ നാണ്യശേഖരംഎല്ലാ മൊബൈൽ ഫോണുകളും പ്രാദേശികമായി നിർമിക്കുന്ന രാജ്യമായി മാറാൻ ഇന്ത്യ

രാജ്യത്തെ സ്വകാര്യ ഇക്വിറ്റി നിക്ഷേപം ആറ് വര്‍ഷത്തെ താഴ്ന്ന നിലവാരത്തില്‍

മുംബൈ: മാര്ച്ചില് അവസാനിച്ച സാമ്പത്തിക വര്ഷം രാജ്യത്തെ സ്വകാര്യ ഓഹരി(പ്രൈവറ്റ് ഇക്വിറ്റി) നിക്ഷേപം ആറുവര്ഷത്തെ താഴ്ന്ന നിരക്കിലെത്തി. രണ്ട് ലക്ഷം കോടി രൂപ(24.2 ബില്യണ് ഡോളര്)യുടെ നിക്ഷേപം മാത്രമാണ് 2023-24 സാമ്പത്തിക വര്ഷം ഇന്ത്യയിലെത്തിയത്.

മുന് സാമ്പത്തിക വര്ഷവുമായി താരതമ്യം ചെയ്യുമ്പോള് നിക്ഷേപത്തില് 47 ശതമാനമാണ് കുറവ്. ബ്ലൂംബര്ഗ് പുറത്തുവിട്ട കണക്കുകള് പ്രകാരം 2022 മാര്ച്ചില് അവസാനിച്ച സാമ്പത്തിക വര്ഷത്തില് പിഇ നിക്ഷേപമായെത്തിയത് 6.6 ലക്ഷം കോടി രൂപയാണ്. റെക്കോഡ് നിക്ഷേപമായിരുന്നു ആവര്ഷം. റിലയന്സ് ജിയോയിലും റിലയന്സ് റീട്ടെയിലിലുമായിരുന്നു നിക്ഷേപം എറെയും.

സ്വകാര്യ ഇക്വിറ്റി നിക്ഷേപത്തിന്റെ കാര്യത്തില് 2018ലെ സ്ഥിതിയിലേയ്ക്കെത്തിയിരിക്കുകയാണിപ്പോള്. 811 ഇടപാടുകളിലായി 24.2 ബില്യണ് ഡോളറായിരുന്നു 2018 സാമ്പത്തിക വര്ഷം രാജ്യത്തെത്തിയത്. 2024ലാകട്ടെ 960 ഇടപാടുകളിലായി സമാനമായ തുകയുടെ നിക്ഷേപമെത്തി.

അന്തരാഷ്ട്ര വിപണികളിലെ പണലഭ്യതക്കുറവ് ഉള്പ്പടെയുള്ള ഘടകങ്ങളാണ് നിക്ഷേപത്തില് കുറവുണ്ടാകാന് കാരണം. പലിശ നിരക്ക് വര്ധന, അസ്ഥിരമായ വിപണി സാഹചര്യങ്ങള്, ഭൗമരാഷ്ട്രീയ സംഘര്ഷങ്ങള് തുടങ്ങിയവയും നിക്ഷേപത്തെ ബാധിച്ചു.

അതേസമയം, ഈ വര്ഷം കൂടുതല് നിക്ഷേപമെത്തിയേക്കാമെന്നും വിലയിരുത്തലുണ്ട്. യുഎസ് ആസ്ഥാനമായ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ കെ.കെ.ആറിന്റെ ഏഷ്യാ ഫോക്കസ്ഡ് ഫണ്ടായ 6.4 ബില്യണ് ഡോളറിന്റെ പ്രധാനഭാഗം ഇന്ത്യയിലെ അടിസ്ഥാന സൗകര്യമേഖലയില് നിക്ഷേപിക്കാന് ലക്ഷ്യമിടുന്നതായി റിപ്പോര്ട്ടുകളുണ്ട്. ഇതിനകം 10 ബില്യണ് ഡോളര് നിക്ഷേപിച്ചുകഴിഞ്ഞു.

യുഎസിലെതന്നെ മറ്റൊരു പിഇ സ്ഥാപനമായ ബ്ലാക്ക്സ്റ്റോണ് അഞ്ച് വര്ഷത്തിനുള്ളില് 25 ബില്യണ് ഡോളര് നിക്ഷേപിക്കാന് ലക്ഷ്യമിടുന്നുണ്ടെന്ന് ബ്ലൂംബര്ഗ് റിപ്പോര്ട്ട് ചെയ്യുന്നു.

സിംഗപൂരിലെ ടെമാസെക് 17 ബില്യണ് ഡോളര് ഇതിനകം നിക്ഷേപിച്ചുകഴിഞ്ഞു. മൂന്ന് വര്ഷത്തിനുള്ളില് 10 ബില്യണ് ഡോളര് കൂടി നിക്ഷേപിക്കാന് ലക്ഷ്യമിടുന്നു. ഹെല്ത്ത് കെയര്, ഐടി, സോഫ്റ്റ് വെയര് സര്വീസ്, ഫിന്ടെക് എന്നീമേഖലകളിലാകും നിക്ഷേപമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

വിപണിയില് ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ ഓഹരികളില് നിക്ഷേപിക്കുന്ന സ്ഥാപനങ്ങളാണ് പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപകര്.

X
Top