അവശ്യവസ്തുക്കളുടെ വില വർധനയിൽ 5-ാം മാസവും കേരളം ഒന്നാമത്ഡിജിറ്റൽ കുതിപ്പിൽ ഇന്ത്യ; ഡിബിടിയിൽ 90 മടങ്ങ് വർദ്ധനവുണ്ടായെന്ന് ധനമന്ത്രിപണപ്പെരുപ്പം ആറ് വര്‍ഷത്തെ കുറഞ്ഞ നിലയില്‍ഇറാനെതിരെ ആക്രമണം: കുതിച്ചുയര്‍ന്ന് ക്രൂഡ് ഓയില്‍ വിലആഗോളവിപണിയിലേക്ക് പ്രവേശിക്കാന്‍ ഇന്ത്യന്‍ എംഎസ്എംഇകള്‍

കേരളത്തില്‍ യൂസ്ഡ് കാര്‍ വിപണി കീഴടക്കി ഡല്‍ഹി വാഹനങ്ങള്‍

ത്തുവര്ഷം പഴക്കമുള്ള വാഹനങ്ങള്ക്ക് ഡല്ഹിയില് നിരോധനം ഏര്പ്പെടുത്തിയതോടെ അവിടെനിന്നുള്ള വാഹനങ്ങള്ക്ക് കേരള വിപണിയില് വന്ഡിമാന്ഡ്. ബെന്സ്, ബി.എം.ഡബ്ല്യു., ടൊയോട്ട തുടങ്ങിയ കമ്പനികളുടെ പ്രീമിയം കാറുകള്ക്കാണ് ആവശ്യക്കാരേറെ.

ഇത്തരം വാഹനങ്ങളുടെ വിലക്കുറവും എന്.ഒ.സി. (നോണ് ഒബ്ജക്ഷന് സര്ട്ടിഫിക്കറ്റ്) ലഭിക്കുവാനുള്ള എളുപ്പവുമാണ് ആളുകളെ ആകര്ഷിക്കുന്ന പ്രധാന ഘടകങ്ങള്.

2018-ലെ സുപ്രീംകോടതി ഉത്തരവുപ്രകാരം ഡല്ഹിയില് പത്തു വര്ഷത്തിലധികം പഴക്കമുള്ള ഡീസല് വാഹനങ്ങളും പെട്രോള്വാഹനങ്ങളും നിരോധിച്ചിരുന്നു. ഇതേത്തുടര്ന്ന് കാലാവധി കഴിഞ്ഞ വാഹനങ്ങള് കുറഞ്ഞവിലയ്ക്കാണ് ഡല്ഹിയിലും മറ്റു പ്രദേശങ്ങളിലും വില്ക്കുന്നത്.

നാട്ടില് എത്തിക്കുന്ന വാഹനങ്ങള് വീണ്ടും രജിസ്റ്റര്ചെയ്തും അല്ലാതെയുമാണ് യൂസ്ഡ് കാര് വിപണിയില് കച്ചവടം. മോഡല് അനുസരിച്ച് ഒരുലക്ഷം രൂപ മുതല് മൂന്ന് ലക്ഷം രൂപവരെ രജിസ്ട്രേഷന് പുതുക്കാന് വേണം. ഇതിന് വാഹനത്തിന്റെ എന്.ഒ.സി. വാങ്ങുകയാണ് ആദ്യം ചെയ്യുക.

വാഹന് സമന്വയ് ആപ്പില്നിന്ന് ഏതെങ്കിലും കുറ്റകൃത്യം, അപകടം, മോഷണക്കേസ് എന്നിവയില്പ്പെട്ടതാണോയെന്ന് മനസ്സിലാക്കാം. എന്ജിന്, ഷാസി നമ്പറുകള് ഉറപ്പുവരുത്താം.

ഇതരസംസ്ഥാന വാഹനങ്ങള് വാങ്ങുന്നവര് കബളിപ്പിക്കപ്പെടാതിരിക്കുന്നതിന് ഇതു സഹായിക്കും. വാഹനങ്ങള്ക്ക് അറ്റകുറ്റപ്പണികളും കച്ചവടക്കാര് തന്നെ നടത്തികൊടുക്കാറുണ്ട്.

ഡല്ഹിയില്നിന്ന് വാങ്ങുന്ന വാഹനങ്ങള് നാട്ടിലെത്തിക്കാന് പ്രത്യേക ഏജന്സികള് തന്നെയുണ്ട്. 30,000 രൂപ മുതല് 50,000 രൂപ വരെയാണ് ഇവര് ഈടാക്കുന്നത്.

വാഹനം എത്തിക്കാന് മൂന്നു മുതല് ആറുദിവസം വരെയെടുക്കും. മലയാളികളാണ് ഏജന്സികള് നടത്തുന്നവരിലേറെയും.

X
Top