ചില്ലറ വില സൂചിക 5.22 ശതമാനമായി താഴ്ന്നുഇന്ത്യക്കാർക്കുള്ള തൊഴിൽ വീസ നിയമങ്ങൾ കർശനമാക്കി സൗദി അറേബ്യരാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പനയിൽ പങ്കാളിത്തമേറുന്നുകേരളത്തിൽ പണപ്പെരുപ്പം മേലോട്ട്

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയായി

കൊച്ചി: സിൽവർ ലൈൻ പദ്ധതിയുടെ പ്രാഥമിക ചർച്ച പൂർത്തിയായി. ചർച്ച പോസിറ്റീവായിരുന്നെന്ന് കെ-റെയിൽ എം.ഡി. അജിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. റെയിൽവേ നിർമാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷാജി സക്കറിയയുമായാണ് കെ റെയിൽ എം.ഡി. അജിത് കുമാർ ചർച്ച നടത്തിയത്.

നാൽപ്പത്തിയഞ്ച് മിനിറ്റാണ് ഇരുവരും തമ്മിലുള്ള ചർച്ച നീണ്ടത്. ഇപ്പോൾ നടന്നത് പ്രാഥമിക ചർച്ചയായിരുന്നുവെന്ന് അജിത് കുമാർ പ്രതികരിച്ചു. ഇതോടെ സിൽവർ ലൈൻ പദ്ധതിയിൽ കൂടുതൽ ചർച്ചകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റെയിൽവേ മുന്നോട്ടുവെച്ചിരിക്കുന്ന ഡി.പി.ആറുമായി ബന്ധപ്പെട്ട് തുടർ ചർച്ചകൾക്ക് കെ റെയിൽ തയാറാകുന്നുവെന്നാണ് ലഭിക്കുന്ന സൂചന.

വന്ദേഭാരത് കൂടി ഓടിക്കാവുന്ന ബ്രോഡ്ഗേജ് പാത വേണമെന്ന കേന്ദ്ര സർക്കാർ നിർദേശം ഉൾക്കൊണ്ട് ഡി.പി.ആറിൽ മാറ്റം വരുത്തിയേക്കും. തിരുവനന്തപുരം മുതൽ കാസർകോട് വരെ സിൽവർ ലൈൻ ട്രെയിനുകൾ മാത്രം ഓടുന്ന പാതയാണ് സംസ്ഥാന സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. എന്നാൽ, മറ്റ് വേഗമേറിയ ട്രെയിനുകളും ചരക്ക് ഗതാഗതവും സാധ്യമാക്കുന്ന ലൈനാകണമെന്നാണ് റെയിൽവേ നിർദേശം.

നിലവിലുള്ള ഡി.പി.ആർ അടിമുടി പൊളിക്കുമ്പോൾ സിൽവർ ലൈനിന്റെ ഉദേശ്യലക്ഷ്യത്തിന് അത് കടകവിരുദ്ധമായി മാറും. സിൽവർ ലൈൻ ഡി.പി.ആർ. പ്രകാരം നിലവിൽ വിഭാവനം ചെയ്തിരിക്കുന്നത് സ്റ്റാൻഡേർഡ് ഗേജാണ്. എന്നാൽ, ഡി.പി.ആറിൽ മാറ്റംവരുത്തി ബ്രോഡ്ഗേജ് ആക്കണമെന്നാണ് റെയിൽവേ പറയുന്നത്.

X
Top