ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

ബംഗ്ലാദേശിലെ രാഷ്ട്രീയ അനിശ്ചിതത്വം: തിരിച്ചടി നേരിട്ട് ആഗോള വസ്ത്ര ഫാഷന്‍ ബ്രാന്‍റുകളും

ബംഗ്ലാദേശിലെ രാഷ്ട്രീയ അനിശ്ചിതത്വത്തില്‍(Political Uncertainty) തിരിച്ചടി നേരിട്ട് ആഗോള വസ്ത്ര ഫാഷന്‍ ബ്രാന്‍റുകളും(Global Apparel and Fashion Brands). ബംഗ്ലാദേശിന്‍റെ(Bangladesh) സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ വസ്ത്ര നിര്‍മാണ മേഖലയാകെ ആഭ്യന്തര സംഘര്‍ഷത്തെത്തുടര്‍ന്ന് സ്തംഭിച്ചിരിക്കുകയാണ്.

ഫാക്ടറികള്‍ അടച്ചതോടെ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലായത് എച്ച് ആന്‍റ് എം, സാറ എന്നീ ബ്രാന്‍റുകളാണ്. ഈ രണ്ട് ബ്രാന്‍റുകള്‍ക്കും വേണ്ട വസ്ത്രങ്ങള്‍ ഏറ്റവും കൂടുതല്‍ നിര്‍മിക്കുന്നത് ബംഗ്ലാദേശിലാണ്.

ആയിരത്തോളം ഫാക്ടറികളാണ് ബംഗ്ലാദേശില്‍ എച്ച് ആന്‍റ് എമ്മിന് വേണ്ടി വസ്ത്രങ്ങള്‍ നിര്‍മിക്കുന്നത്. സാറയുടെ ഉല്‍പ്പന്നങ്ങളുടെ പ്രധാന നിര്‍മാണ ക്ലസ്റ്ററുകളും ഇവിടെത്തന്നെ.

2023ല്‍ ബംഗ്ലാദേശിന്‍റെ ആകെ കയറ്റുമതി വരുമാനം 38.4 ബില്യണ്‍ ഡോളറാണ്. ഇതില്‍ 83 ശതമാനവും വസ്ത്ര കയറ്റുമതിയിലൂടെയാണ് ലഭിച്ചത്. ചൈനയ്ക്കും, യൂറോപ്യന്‍ യൂണിയനും പിന്നിലായി വസ്ത്ര കയറ്റുമതി രംഗത്ത് മൂന്നാം സ്ഥാനമാണ് ബംഗ്ലാദേശിനുള്ളത്.

ഫാഷൻ വസ്ത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്വീഡൻ ആസ്ഥാനമായുള്ള ഒരു ബഹുരാഷ്ട്ര വസ്ത്ര കമ്പനിയാണ് എച്ച് & എം എന്ന് അറിയപ്പെടുന്ന ഹെന്നസ് & മൗറിറ്റ്സ്. 75 രാജ്യങ്ങളിൽ വിവിധ കമ്പനി ബ്രാൻഡുകൾക്ക് കീഴിൽ 4,801 സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ട്.

2009 ലും 2010 ലും, ബ്രാൻഡ് കൺസൾട്ടൻസി ഇന്റർബ്രാൻഡ് എച്ച് ആൻഡ് എമ്മിനെ ഏറ്റവും മൂല്യമുള്ള ആഗോള ബ്രാൻഡുകളുടെ പട്ടികയിൽ ഇരുപത്തിയൊന്നാമതായി തെരഞ്ഞെടുത്തിരുന്നു.

12 ബില്യൺ മുതൽ 16 ബില്യൺ ഡോളർ വരെ മൂല്യമുള്ള കമ്പനിയാണ് എച്ച് ആൻഡ് എം. സ്പെയിന്‍ ആസ്ഥനമായ ഫാഷന്‍ ഡിസൈന്‍, ബ്യൂട്ടി ഉല്‍പ്പന്ന ബ്രാന്‍റാണ് സാറ.

X
Top