വേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം2024-25 സാമ്പത്തികവർഷം ദേശീയപാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 161 ശതമാനം വർധനഇന്ത്യൻ കുടുംബങ്ങളിലുള്ളത് 460 ലക്ഷം കോടി രൂപയുടെ സ്വർണം

ചന്ദ്രയാന്റെ വിജയം വികസിത ഇന്ത്യയുടെ ശംഖൊലിയെന്ന് പ്രധാനമന്ത്രി മോദി

ജോഹാനസ്ബര്‍ഗ്: ചാന്ദ്രയാന്‍ -3 വിജയകരമായി സോഫ്റ്റ് ലാന്റ് ചെയ്തതില്‍ ശാസ്ത്രജ്ഞര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. ദൗത്യത്തിന്റെ വിജയം വികസിത ഇന്ത്യയുടെ ജയഭേരിയാണെന്ന് അദ്ദേഹം പറഞ്ഞു. ബ്രിക്‌സ് ഉച്ചകോടിയില്‍ സംബന്ധിക്കുകയായിരുന്ന മോദി അവിടെവച്ചാണ് ലാന്റിംഗ് വീക്ഷിച്ചത്.

ചരിത്രനേട്ടമാണിതെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഭൂമിയിലെ ദൃഢനിശ്ചയം ചന്ദ്രനില്‍ യാഥാര്‍ത്ഥ്യമായെന്ന് അറിയിച്ചു.ദക്ഷിണ ധ്രുവത്തില്‍ ആദ്യമായി തൊട്ട മനുഷ്യനിര്‍മ്മിത ഉപകരണമാണ് ചന്ദ്രയാന്‍-3.

അഭിമാനകരമായ നേട്ടമാണിത്. ലോകം ഒരു കുടുംബമാണ് എന്നതാണ് ഇന്ത്യയുടെ നിലപാട്. ഇത് മാനവരാശിയുടെ വിജയമാണ്.

ഇസ്രോ ശാസ്ത്രജ്ഞര്‍ ചന്ദ്രനെ അടുത്താക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

X
Top