
മുംബൈ: വാൾമാർട്ട് ഗ്രൂപ്പിന്റെ ഡിജിറ്റൽ പേയ്‌മെന്റ് സ്ഥാപനമായ ഫോൺപേ അതിന്റെ ആസ്ഥാനം സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. അതേസമയം സ്ഥാപനത്തിന്റെ ഏറ്റവും വലിയ ഓഹരി ഉടമയായ ഫ്ലിപ്പ്കാർട്ടിന്റെ ആസ്ഥാനം തുടർന്നും സിംഗപ്പൂർ തന്നെ ആയിരിക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
തങ്ങളുടെ രജിസ്റ്റർ ചെയ്ത സ്ഥാപനം സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റാനുള്ള പ്രക്രിയയിലാണ് കമ്പനിയെന്ന് ഫോൺപേ വക്താവ് പറഞ്ഞു. 700 മില്യൺ ഡോളറിന്റെ അവസാന ധനസമാഹരണത്തോടെ കമ്പനിയുടെ മൂല്യം ഏകദേശം 5.5 ബില്യൺ ഡോളറായി ഉയർന്നിരുന്നു.
100 ദശലക്ഷത്തിലധികം പ്രതിമാസ സജീവ ഉപയോക്താക്കൾ (MAU) ഉള്ള ഫോൺപേ 2020 ഒക്ടോബറിൽ ഏകദേശം ഒരു ബില്യൺ ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ നടത്തികൊണ്ട് റെക്കോർഡ് സൃഷ്ടിച്ചിരുന്നു.