ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

പിഎഫ് പെൻഷൻ അടുത്തവർഷം മുതൽ ഏത് ബാങ്കിലൂടെയും ലഭിക്കും

ന്യൂഡൽഹി: പി.എഫ്. അംഗങ്ങളുടെ ഇ.പി.എസ്(EPS). (എംപ്ലോയീസ് പെൻഷൻ സ്കീം-95) പെൻഷൻ അടുത്ത ജനുവരി ഒന്നുമുതൽ ഏതുബാങ്കിന്റെ ഏതുശാഖയിലൂടെയും വിതരണം ചെയ്യാൻ സൗകര്യമൊരുക്കുമെന്ന് കേന്ദ്ര സർക്കാർ.

ഇതിനായി കേന്ദ്രീകൃത പെൻഷൻ പേമെന്റ് സംവിധാനം (സി.പി.പി.എസ്.) ഏർപ്പെടുത്താനുള്ള നിർദേശത്തിന് ഇ.പി.എഫ്. സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർപേഴ്സൺകൂടിയായ കേന്ദ്ര തൊഴിൽമന്ത്രി മൻസൂഖ് മാണ്ഡവ്യ അംഗീകാരം നൽകി.

ഇ.പി.എഫ്.ഒ.യുടെ ഓരോ മേഖലാ, പ്രാദേശിക ഓഫീസുകളും മൂന്നോ നാലോ ബാങ്കുകളുമായിമാത്രം കരാറുകൾ നിലനിർത്തുന്നതാണ് ഇപ്പോഴത്തെ രീതി. ഇതിൽനിന്നുള്ള മാറ്റമാണ് സി.പി.പി.എസ്.

രാജ്യത്തെ 78 ലക്ഷത്തിലേറെ ഇ.പി.എസ്. പെൻഷൻകാർക്ക് പുതിയ കേന്ദ്രീകൃതസംവിധാനം പ്രയോജനമാകും. പെൻഷൻ നടപടിക്രമങ്ങൾ ആരംഭിക്കുന്ന സമയത്ത് വിരമിച്ച ജീവനക്കാർ തിരിച്ചറിയൽ പരിശോധനകൾക്കായി ബ്രാഞ്ച് സന്ദർശിക്കേണ്ടിവരില്ല. പെൻഷൻ അനുവദിക്കപ്പെടുന്നതോടെ അക്കൗണ്ടിലേക്കെത്തും.

വിരമിച്ച വ്യക്തി മറ്റൊരിടത്തേക്ക്‌ സ്ഥലംമാറുകയോ അദ്ദേഹത്തിന്റെ ബാങ്കോ ബ്രാഞ്ചോ മാറുകയോ ചെയ്താലും പെൻഷൻ പേമെന്റ് ഓർഡറുകൾ (പി.പി.ഒ.) ഒരു ഓഫീസിൽനിന്ന് മറ്റൊന്നിലേക്ക് മാറ്റേണ്ടതായിവരില്ല.

വിരമിച്ചശേഷം സ്വന്തം നാട്ടിലേക്ക് പോകുന്നവർക്ക് ഇത് ആശ്വാസമാകും. അടുത്ത ഘട്ടത്തിൽ, ആധാർ അടിസ്ഥാനമാക്കിയുള്ള പേമെന്റ് സംവിധാനവും കൊണ്ടുവരും.

X
Top