ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഇറക്കുമതിയിൽ യുദ്ധത്തിനു മുമ്പുള്ളതിനേക്കാൾ 1000% വർധന

മുംബൈ: ഇക്കഴിഞ്ഞ ജൂലൈയിൽ റഷ്യയുടെ(Russia) ക്രൂഡ് ഓയിൽ(Crude Oil) ഉല്പാദനത്തിൽ ഇടിവ്. തൊട്ടു മുമ്പത്തെ ജൂൺ മാസവുമായി താരതമ്യം ചെയ്യമ്പോഴാണിത്. ഇന്ത്യ(India) തങ്ങളുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 40% റഷ്യയിൽ നിന്നാണ് നടത്തുന്നതെന്ന കണക്കുകൾ പുറത്തു വന്നു.

കഴിഞ്ഞ മൂന്ന് മാസമായി ഈ തോതിലാണ് ഇറക്കുമതി നടക്കുന്നത്. ഇത്തരത്തിൽ പ്രതിദിനം ശരാശരി 1.6 മില്യൺ ബാരലുകളാണ് ഇറക്കുമതി നടക്കുന്നത്. ഇത് റഷ്യ-യുക്രൈൻ യുദ്ധത്തിന് മുമ്പുള്ള നിലവാരത്തേക്കാൾ 1000% വർധനവാണ്.

ജൂലൈയിൽ പ്രതിദിനം 67,000 ബാരലുകളുടെ ഉല്പാദനമാണ് റഷ്യ നടത്തിയിരിക്കുന്നത്. വിതരണവുമായി ബന്ധപ്പെട്ട ഷെഡ്യൂളുകളിൽ വന്ന പ്രശ്നമാണ് ജൂലൈയിൽ ഉല്പാദനം കുറയാൻ കാരണമെന്ന് റഷ്യൻ ഊർജ്ജ മന്ത്രാലയം അറിയിച്ചു.

ആഗസ്റ്റിലും, സെപ്തംബറിലും നടക്കുന്ന ഉല്പാദനം ജൂലൈയിലെ കുറവ് പരിഹരിക്കാൻ പര്യാപ്തമായിരിക്കുമെന്നും റഷ്യ അറിയിച്ചു.

ഈ വർഷം ഏപ്രിൽ മുതൽ അധികമായി നടത്തിയ ക്രൂഡ് ഓയിൽ ഉല്പാദനം സമതുലിതമാക്കാൻ സാധാരണ നിലയിലേക്ക് പ്രൊഡക്ഷൻ റഷ്യ കുറച്ചിട്ടുണ്ട്.

അടുത്ത ഒക്ടോബർ, നവംബർ മാസങ്ങളിലും, അടുത്ത വർഷം മാർച്ച് മുതൽ സെപ്തംബർ വരെയും ഇത്തരത്തിൽ Compensatory cuts നടപ്പാക്കുമെന്നാണ് റഷ്യൻ ഊർജ്ജ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

റഷ്യൻ OPEC സെക്രട്ടേറിയേറ്റിന് തങ്ങളുടെ കോമ്പൻസേഷൻ പ്ലാൻ സമർപ്പിച്ചിട്ടുണ്ട്. ഇത് പാലിക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്തമാണ്. മറ്റ് OPEC Plus രാജ്യങ്ങളും അവരുടെ പ്ലാൻ സമർപ്പിക്കണമെന്ന് തങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ലക്ഷ്യമിട്ട നിലയിലേക്ക് ഉല്പാദനം കുറയ്ക്കാൻ OPEC Plus യോഗത്തിൽ തീരുമാനമായിരുന്നു.

എന്നാൽ എല്ലാ അംഗങ്ങളെയും ഇത്തരത്തിൽ ഉല്പാദനം കുറയ്ക്കാൻ നിർബന്ധിക്കുക എന്നത് OPEC Plus നേതൃത്ത്വത്തിന് തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്.

ഇറാഖ്, യു.എ.ഇ, കസാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ ഉല്പാദനം കുറച്ചു നിർത്തിയ സാഹചര്യത്തിലായിരുന്നു കൂട്ടായ തീരുമാനമെടുത്തത്.

നേരത്തെ, ആകെ ഇറക്കുമതിയുടെ 65% എന്ന തോതിൽ റഷ്യയുടെ ഇന്ധനം കൂടുതലായി ഇറക്കുമതി നടത്തിയിരിക്കുന്നത് യൂറോപ്യൻ യൂണിയനും, യു.എസുമായിരുന്നു.

X
Top