പേഴ്സണൽ ബ്രാൻഡിങ്ങിൻ്റെ ഇന്ത്യയിലെ ശ്രദ്ധേയമായ തുടക്കം അമിതാഭ് ബച്ചനിൽ നിന്നാണ്. കരിയറിൽ കൊടുമുടിയിൽ നിൽക്കെ നടത്തിയ ആ ബ്രാൻഡിങ് പരീക്ഷണം ബച്ചനെ വല്ലാത്തൊരു പതനത്തിലെത്തിച്ചു. പക്ഷെ ബച്ചൻ എന്ന ബ്രാൻഡ് തിരിച്ച് കയറുക തന്നെ ചെയ്തു. പേഴ്സണൽ ബ്രാൻഡിങ്ങിലെ ഒന്നാന്തരമൊരു കേസ് സ്റ്റഡി അവതരിപ്പിക്കുകയാണ് ഈ രംഗത്തെ വിദഗ്ധനായ ഡൊമിനിക് സാവിയോ.