വീണ്ടും കടമെടുക്കാൻ കേരളംനാട്ടിലേക്ക് പണമയക്കുന്നതിന് പ്രവാസികൾക്ക് 5% ടാക്സ് ഏർപ്പെടുത്തി അമേരിക്കഓപ്പറേഷൻ സിന്ദൂറിന്‌ പിന്നാലെ പ്രതിരോധ ബജറ്റ് ഉയർത്താനൊരുങ്ങി ഇന്ത്യഇന്ത്യയുടെ കയറ്റുമതി 9 ശതമാനം ഉയർന്നുതൊഴിലില്ലായ്മ കൂടുതല്‍ പുരുഷന്‍മാര്‍ക്കിടയില്‍; തൊഴിലെടുക്കുന്നവര്‍ കൂടുതല്‍ ഗ്രാമങ്ങളില്‍

കുരുമുളക് വില സർവകാല റെക്കോഡിൽ

കുരുമുളക്‌ കർഷകരുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഉൽപന്നം സർവകാല റെക്കോഡ്‌ നിലവാരത്തിലേക്ക്‌ കുതിച്ചു. 2014ൽ എക്കാലത്തെയും ഉയർന്ന നിരക്കായ ക്വിൻറലിന്‌ 72,000 രൂപ വരെ മുന്നേറിയ വിപണി പിന്നീട്‌ കനത്ത വില തകർച്ചയിലേക്ക്‌ വഴുതി.

ഒരുവേള 40,000ത്തിലും താഴ്‌ന്ന്‌ ഇടപാടുകൾ നടന്നത്‌ ഒരു വിഭാഗം കർഷകരെ മറ്റ്‌ വിളകളിലേക്ക്‌ തിരിയാനും നിർബന്ധിതരാക്കി. എന്നാൽ, പിന്നിട്ടവാരം കുരുമുളക്‌ വില 72,100 രൂപയായി ഉയർന്ന്‌ പുതിയ റെക്കോഡ്‌ സ്ഥാപിച്ചു.

കുരുമുളക്‌ വില ഏതാനും വർഷങ്ങൾക്ക്‌ മുമ്പേ ആഗോള തലത്തിൽ ഇടിഞ്ഞത്‌ മുൻനിര ഉൽപാദന രാജ്യമായ വിയറ്റ്‌നാം കർഷകരെ തളർത്തി. 2020 കാലയളവിൽ അവരുടെ ഉൽപാദനം രണ്ടുലക്ഷം ടണ്ണിന്‌ മുകളിലേക്ക്‌ നീങ്ങിയതാണ്‌ വില തകർച്ചക്ക്‌ തുടക്കമിട്ടത്‌.

ടണ്ണിന്‌ 2000 ഡോളറിന്‌ പോലും വാങ്ങലുകാരെ കണ്ടത്താനാവാതെ കയറ്റുമതി സമൂഹം പരക്കം പാഞ്ഞതോടെ ആഭ്യന്തര വില ഏകദേശം കിലോക്ക് 160 രൂപയിലേക്കിടിഞ്ഞു.

കാർഷിക ചെലവുകൾ താങ്ങാനാവാതെ വിയറ്റ്‌നാം, കുരുമുളകിനെ തഴഞ്ഞ്‌ മറ്റ്‌ വിളകളിലേക്ക്‌ തിരിഞ്ഞത്‌ ആഗോള തലത്തിൽ ചരക്ക് ക്ഷാമത്തിന്‌ കാരണമായി. പിന്നിട്ട വർഷം എൽലിനോ പ്രതിഭാസത്തിൽ മുഖ്യ ഉൽപാദന രാജ്യങ്ങളിൽ കുരുമുളക്‌ കൃഷിക്ക്‌ വീണ്ടും തിരിച്ചടി നേരിട്ടു.

ദക്ഷിണേന്ത്യയിൽ വിളവെടുപ്പ്‌ പൂർത്തിയായെങ്കിലും വിപണികളിൽ മുളകു വരവ്‌ നാമമാത്രം. ഉൽപാദനം മുൻവർഷത്തെ അപേക്ഷിച്ച്‌ 40 ശതമാനം വരെ പല ഭാഗങ്ങളിലും കുറഞ്ഞതായി കർഷകർ.

കൊച്ചിയിൽ വരവ്‌ ചുരുങ്ങിയതോടെ വാങ്ങലുകാർ സംഭരണത്തിന്‌ ഉത്സാഹിച്ചത്‌ ചരിത്രനേട്ടത്തിന്‌ അവസരം ഒരുക്കി. വാരാന്ത്യം കിലോ 712 രൂപയിലാണ്‌.

X
Top