കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യൻ ബാങ്കുകളുടെ വിദേശ വായ്പാ ബിസിനസ്സിൽ വർദ്ധനവ്

ഡൽഹി: ആറ് ഇന്ത്യൻ ബാങ്കുകളുടെ വിദേശ വായ്പാ പുസ്തകം 2022 സാമ്പത്തിക വർഷത്തിൽ 7 മുതൽ 33 ശതമാനം വരെ ഉയർന്നതായി കണക്കുകൾ വ്യക്തമാകുന്നു. എന്നിരുന്നാലും, വിദേശ വാണിജ്യ വായ്പകളും, വിദേശത്ത് ഇന്ത്യൻ കമ്പനികൾ സമാഹരിച്ച വായ്പകളും ഈ കാലയളവിൽ നിശബ്ദമായി തുടർന്നു. സമൃദ്ധമായ പണലഭ്യതയ്‌ക്കിടയിൽ കുറഞ്ഞ നിരക്കിൽ രാജ്യത്ത് നിന്ന് പണം ലഭിക്കുന്നതിനാൽ കമ്പനികൾ ആഭ്യന്തര സ്രോതസ്സുകൾ ഉപയോഗിച്ചതാണ് ഇതിന് കാരണമെന്നാണ് പറയപ്പെടുന്നത്.
കയറ്റുമതി, ഇറക്കുമതി എന്നിവയ്‌ക്കും ടേം ലോണുകൾക്കും ധനസഹായം നൽകുന്നതിനാൽ ഇന്ത്യ കേന്ദ്രീകൃതമായ ബിസിനസ്സിന് ഇതിൽ പ്രധാന പങ്ക് ഉണ്ടെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. 2022 സാമ്പത്തിക വർഷത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) അന്താരാഷ്ട്ര വായ്പാ ബുക്ക് 15.42 ശതമാനം വളർച്ച രേഖപ്പെടുത്തി 4.12 ട്രില്യൺ രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കണ്ടതുപോലെ, 2023 സാമ്പത്തിക വർഷത്തിൽ അന്താരാഷ്ട്ര വായ്പാ വിപുലീകരണത്തിൽ ബാങ്ക് ആക്കം പ്രതീക്ഷിക്കുന്നതായി എസ്ബിഐ മാനേജിംഗ് ഡയറക്ടർ (ഇന്റർനാഷണൽ ബാങ്കിംഗ്) അശ്വിനി കുമാർ പറഞ്ഞു. അതേസമയം, ഐസിഐസിഐ ബാങ്കിന്റെ വിദേശ വായ്പാ പോർട്ട്‌ഫോളിയോ, 5.9 ശതമാനം വളർച്ച രേഖപ്പെടുത്തി.
ഈ ബാങ്കുകൾക്ക് പുറമെ, ബാങ്ക് ഓഫ് ബറോഡ (22.2 % ), കാനറാ ബാങ്ക് ( 33 % ), യൂണിയൻ ബാങ്ക് (7 %), പിഎൻബി (27 % ) എന്നിങ്ങനെ വിദേശ വായ്പാ ബിസിനസ്സിൽ വളർച്ച രേഖപ്പെടുത്തിയതായി കണക്കുകൾ വ്യക്തമാകുന്നു. ഈ ബാങ്കുകളുടെ വിദേശ വായ്പാ പോർട്ട്‌ഫോളിയോയിലെ വാർഷിക വർദ്ധനവിന് കാരണം പ്രാഥമികമായി ഇന്ത്യയുമായി ബന്ധിപ്പിച്ച ട്രേഡ് ഫിനാൻസ് ബുക്കിലെ വർദ്ധനവാവാണെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടത്. 2022 മാർച്ച് 31-ലെ കണക്കനുസരിച്ച് രാജ്യത്തെ മൊത്തത്തിലുള്ള ലോൺ ബുക്കിന്റെ 4.8 ശതമാനമാണ് വിദേശ വായ്പാ പോർട്ട്‌ഫോളിയോ.

X
Top