
കൊച്ചി: നോര്‍വെയില്‍ നിന്നുള്ള വ്യവസായ നിക്ഷേപ സ്ഥാപനമായ ഓര്‍ക്ല എഎസ്എ-യുടെ ഇന്ത്യന്‍ സബ്സിഡിയറിയായ ഓര്‍ക്ല ഇന്ത്യ കേരളത്തിലെ സ്പൈസസ്, മസാല വിപണിയിലെ മുന്‍നിര സ്ഥാപനമായ ഈസ്റ്റേണിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മുരളി എസ്-നെ നിയമിച്ചു.
ഓര്‍ക്ല ഇന്ത്യ മൂന്നു ബിസിനസ്സ് യൂണിറ്റുകളായി – എംടിആര്‍, ഈസ്റ്റേണ്‍, ഇന്‍റര്‍നാഷണല്‍ ബിസിനസ് – സമീപകാലത്ത് പുനസംഘടിപ്പിച്ചതുമായി ഒത്തുപോകുന്നതാണ് നേതൃനിരയിലെ ഈ പുതിയ നിയമനം.
കൊച്ചിയിലെ ഈസ്റ്റേണ്‍ ഓഫീസില്‍ നിന്നും പ്രവര്‍ത്തിക്കുന്ന മുരളി കേരള വിപണിയില്‍ ഓര്‍ക്ല ഇന്ത്യയുടെ സാന്നിദ്ധ്യം ശക്തിപ്പെടുത്തുന്നതിനും ഈസ്റ്റേണ്‍ ബിസിനസ് യൂണിറ്റിന്‍റെ വളര്‍ച്ചക്കും നേതൃത്വം നല്‍കും.
ഇപ്പോള്‍ നിയുക്ത സിഇഒ-യായ മുരളി ഏപ്രില്‍ 1, 2024-നാണ് പൂര്‍ണ്ണമായും ചുമതല ഏറ്റെടുക്കും. ഇപ്പോഴത്തെ സിഇഒ നവാസ് മീരാന്‍ മാര്‍ച്ച് 31 2024-നാണ് സ്ഥാനമൊഴിയുക. കണ്‍സ്യൂമര്‍ ഉല്‍പ്പന്ന മേഖലയിലും ടെലികമ്യൂണിക്കേഷന്‍ രംഗത്തും മൂന്നു ദശകക്കാലത്തെ അനുഭവസമ്പത്തുമായാണ് മുരളി സ്ഥാനമേല്‍ക്കുന്നത്.
ബ്ലോപാസ്റ്റ്, വോഡാഫോണ്‍ ഇന്ത്യ തുടങ്ങിയ പ്രഗല്‍ഭ കമ്പനികളില്‍ നേതൃ പദവികള്‍ അലങ്കരിച്ച വ്യക്തിയാണ് മുരളി എസ്. വോഡഫോണ്‍ ഇന്ത്യയില്‍ ഓപറേഷന്‍സ് ഡയറക്ടറായും സീനിയര്‍ വൈസ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ച മുരളി എസിന് ഈസ്റ്റേണിന്‍റെ വളര്‍ച്ചയുടെ അജന്‍ഡ കൈകാര്യം ചെയ്യുന്നതിനുള്ള പരിജ്ഞാനം സുലഭമാണ്.