ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

ഓറിയന്റ്‌ ടെക്‌നോളജീസ്‌ 41% നേട്ടത്തോടെ ലിസ്റ്റ്‌ ചെയ്‌തു

മുംബൈ: ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓറിയന്റ്‌ ടെക്‌നോളജീസ്‌ ഇന്ന്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്‌തു. ഇഷ്യു വിലയേക്കാള്‍ 41 ശതമാനം പ്രീമിയത്തോടെയാണ്‌ ഓറിയന്റ്‌ ടെക്‌നോളജീസ്‌ ഇന്ന്‌ വ്യാപാരം തുടങ്ങിയത്‌.

206 രൂപ ഇഷ്യു വിലയുള്ള ഓഹരി 290 രൂപയ്‌ക്കാണ്‌ ബിഎസ്‌ഇയില്‍ ലിസ്റ്റ്‌ ചെയ്‌തത്‌. അതിനു ശേഷം 304.45 രൂപ വരെ ഉയര്‍ന്ന്‌ അപ്പര്‍ സര്‍ക്യൂട്ടിലെത്തി.

ഓഗസ്റ്റ്‌ 21 മുതല്‍ 23 വരെയായിരുന്നു കമ്പനിയുടെ ഐപിഒ. 46 ശതമാനം പ്രീമിയമാണ്‌ ഓറിയന്റ്‌ ടെക്‌നോളജീസിന്‌ ഗ്രേ മാര്‍ക്കറ്റിലുണ്ടായിരുന്നത്‌.

ഈ മാസം ലിസ്റ്റ്‌ ചെയ്‌ത സരസ്വതി സാരി ഡിപ്പോ, ഫസ്റ്റ്‌ ക്രൈ, ഓല ഇലക്‌ട്രിക്‌, യൂണികോമേഴ്‌സ്‌ ഇ-സൊല്യൂഷന്‍സ്‌ തുടങ്ങിയ ഓഹരികള്‍ മികച്ച ലിസ്റ്റിംഗ്‌ നേട്ടമാണ്‌ നല്‍കിയത്‌.

ഓറിയന്റ്‌ ടെക്‌നോളജീസ്‌ 214.76 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിച്ചത്‌. 120 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 94.76 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതായിരുന്നു ഐപിഒ.

പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുക നവിമുംബൈയില്‍ ഓഫീസ്‌ കെട്ടിടം ഏറ്റെടുക്കുന്നതിനും പ്രവര്‍ത്തന മൂലധനത്തിനും പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

ഐടി ഇന്‍ഫ്രാസ്‌ട്രക്‌ചര്‍, ഐടിഇഎസ്‌, ക്ലൗഡ്‌ ആന്റ്‌ ഡാറ്റാ മാനേജ്‌മെന്റ്‌ സര്‍വീസ്‌ തുടങ്ങിയ വിവിധ മേഖലകളിലാണ്‌ കമ്പനി വ്യാപരിച്ചിരിക്കുന്നത്‌. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ നികുതിക്കു ശേഷമുള്ള ലാഭത്തില്‍ എട്ട്‌ ശതമാനവും വില്‍പ്പനയില്‍ 12 ശതമാനവും വളര്‍ച്ചയാണ്‌ കമ്പനി കൈവരിച്ചത്‌.

606.86 കോടി രൂപയാണ്‌ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ വരുമാനം. ഇത്‌ മുന്‍വര്‍ഷം 542.01 കോടി രൂപയായിരുന്നു. ലാഭം 38.3 കോടി രൂപയില്‍ നിന്നും 41.45 കോടി രൂപയായി ഉയര്‍ന്നു.

2021-22, 2023-24 സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടയില്‍ കമ്പനി 13.74 ശതമാനം പ്രതിവര്‍ഷ വരുമാന വളര്‍ച്ചയാണ്‌ കൈവരിച്ചത്‌.

X
Top