ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

ഓപ്പണ്‍ എഐ ഇന്ത്യയില്‍ ഡേറ്റാ സെന്റര്‍ തുടങ്ങുന്നു

മുംബൈ: നിർമിതബുദ്ധി പ്ലാറ്റ്ഫോമായ ചാറ്റ് ജി.പി.ടിയുടെ മാതൃകമ്പനിയായ ഓപ്പണ്‍ എ.ഐ. ഇന്ത്യയില്‍ ഡേറ്റാ സെന്റർ തുടങ്ങാൻ പദ്ധതിയിടുന്നു.

ഇന്ത്യയില്‍ ഉപഭോക്താക്കളുടെ എണ്ണം കൂടുന്നതിനനുസരിച്ച്‌ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. മാത്രമല്ല, ഇന്ത്യയില്‍ നിർമിതബുദ്ധി ടൂളുകള്‍ക്ക് ആവശ്യം വർധിക്കുന്നതും ഡേറ്റാ സെന്റർ ഒരുക്കാൻ കമ്പനിയെ പ്രേരിപ്പിക്കുന്ന ഘടകമാണ്.

ഇന്ത്യക്കാരുടെ വിവരങ്ങള്‍ക്കൊപ്പം സമീപത്തുള്ള ചില ചെറുരാജ്യങ്ങളില്‍നിന്നുള്ള വിവരങ്ങളും ഈ ഡേറ്റാ സെന്റർ വഴി കൈകാര്യംചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഡേറ്റാ സെന്ററുള്ള കമ്ബനികളുമായി ചർച്ചകള്‍ നടക്കുന്നതായാണ് സൂചന.

അതേസമയം, എന്നുമുതല്‍ ഇതു നടപ്പാകുമെന്നതില്‍ തീരുമാനമായിട്ടില്ല. ഓപ്പണ്‍ എ.ഐ.ക്ക് നിലവില്‍ ഇന്ത്യയില്‍ ഓഫീസില്ല. ടെക്സസിലാണ് കമ്പനിയുടെ പ്രധാന ഡേറ്റാ സെന്ററുകളുള്ളത്.

ഓപ്പണ്‍ എ.ഐ.യുടെ രണ്ടാമത്തെ വലിയ വിപണിയായി ഇതിനകം ഇന്ത്യ മാറിയിട്ടുണ്ട്.

X
Top