ഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചുഐടി രംഗത്ത് അരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ ഒരുങ്ങുന്നുഅടുത്ത 4 വർഷത്തിനുള്ളിൽ എസി വിൽപന ഇരട്ടിയായേക്കും

ഒപെക്ക് യോഗം അടുത്തിരിക്കെ പെട്രോള്‍ ഡിമാന്‍ഡ് കുതിക്കുന്നു

ഗോള വിപണിയില്‍ എണ്ണവിലയില്‍ കയറ്റം. ദിവസങ്ങള്‍ക്കു ശേഷം ആഗോള എണ്ണവില 85 ഡോളറിലേയ്ക്ക് അടുത്തു. ബ്രെന്റ് ക്രൂഡ് ബാരലിന് 84.55 ഡോളറിലും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 80.22 ഡോളറിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഒപെക്ക് പ്ലസ് യോഗവും, ഉയരുന്ന പെട്രോള്‍ ഡിമാന്‍ഡുമാണ് എണ്ണവിലയെ നയിക്കുന്നത്. ജൂണ്‍ രണ്ടിന് ഓണ്‍ലൈനില്‍ ചേരുന്ന ഒപെക്ക് പ്ലസ് യോഗം നിലവിലെ ഉല്‍പ്പാദന നിയന്ത്രണം രണ്ടാം പാദത്തിലും തുടര്‍ന്നേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ഉല്‍പ്പാദന നിയന്ത്രണങ്ങള്‍ക്കിടയിലും ചില രാജ്യങ്ങളുടെ ഉല്‍പ്പാദനം വര്‍ധിക്കുന്നതും, ഉപയോഗിക്കാതെ കിടക്കുന്ന കപ്പാസിറ്റികളും യോഗത്തില്‍ ചര്‍ച്ചയായേക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ട്.

എണ്ണ ആവശ്യകത വരും മാസങ്ങളില്‍ ശക്തമായി തന്നെ തുടരുമെന്നു തന്നെയാണ് എണ്ണ കൂട്ടായ്മയുടെ വിലയിരുത്തല്‍. അതിനാല്‍ നിലവിലെ വിലയിടിവില്‍ അവര്‍ അസ്വസ്ഥരല്ലെന്നു ചില വിദഗ്ധര്‍ പറയുന്നു. ജൂണ്‍ ഒന്നിന് മുഖാമുഖം നിശ്ചയിച്ചിരുന്ന മീറ്റിംഗ് ജൂണ്‍ രണ്ടിന് ഓണ്‍ലൈന്‍ ആക്കാന്‍ കാരണവും ഇതു തന്നെയാകാമെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു.

യുഎസില്‍ എണ്ണ ഡിമാന്‍ഡ് വര്‍ധിച്ചുവരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിമാനയാത്രയില്‍ ശക്തമായ വര്‍ധനവുണ്ടായെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ പെട്രോള്‍ ഡിമാന്‍ഡും വര്‍ധിച്ചു വരുന്നു.

ഇതാണ് ആഗോള എണ്ണവിലയിലും വര്‍ധനയ്ക്കു വഴിവച്ചത്. ഒപെക്ക് ഉല്‍പ്പാദന നിയന്ത്രണം നീട്ടിയേക്കുമെന്ന വിലയിരുത്തലും, യുഎസ്് ഫെഡ് നിരക്കു കുറയ്ക്കല്‍ അധികം വൈകില്ലെന്ന റിപ്പോര്‍ട്ടുകളും എണ്ണവിപണിക്ക് ആശ്വാസം പകരുന്നതാണ്.

മിഡില്‍ ഈസ്റ്റേണ്‍ സംഘര്‍ഷം ഇനിയും രൂക്ഷമാകുമോ എന്ന സംശയം ചില കോണുകളില്‍ ബലപ്പെടുന്നുണ്ട്. ഇസ്രായേല്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഈജിപ്ഷ്യന്‍ സൈനികന്‍ മരിച്ചതായി തിങ്കളാഴ്ച മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇതിനു കാരണം.

സംഘര്‍ഷം വീണ്ടും കടുത്താല്‍ എണ്ണവില കുതിക്കുമെന്നു കാര്യത്തില്‍ തര്‍ക്കമില്ല. മുന്നിലുള്ള ഡ്രൈവിംഗ് സീസണും വരും ദിവസങ്ങളില്‍ എണ്ണയുടെ ഗതി തീരമാനിക്കുന്ന പ്രധാന ഘടകമാകും.

X
Top