കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

രണ്ടാം പ്രതിവാര നഷ്ടം നേരിട്ട് എണ്ണവില

ന്യൂയോര്‍ക്ക്: വെള്ളിയാഴ്ച നേരിയ തോതില്‍ മെച്ചപ്പെട്ടെങ്കിലും യുഎസ് സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ കുറവ് , എണ്ണവിലയെ തുടര്‍ച്ചയായ രണ്ടാം പ്രതിവാര നഷ്ടത്തിലേയ്ക്ക് നയിച്ചു. നിലവില്‍ ബ്രെന്റ് ക്രൂഡ് അവധി 16 സെന്റ് അഥവാ 0.2 ശതമാനം ഉയര്‍ന്ന് 78.53 ഡോളറിലും യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ്‌ (ഡബ്ല്യുടിഐ) 23 സെന്റ് അഥവാ 0.3 ശതമാനം ഉയര്‍ന്ന 74.99 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്.

ബ്രെന്റ് ഈയാഴ്ച ഇതിനോടകം 3.8 ശതമാനം ഇടിവ് നേരിട്ടു. രണ്ടാഴ്ചയിലെ വീഴ്ച 9.1 ശതമാനം. 3.8 ശതമാനം പ്രതിവാര നഷ്ടം നേരിട്ട ഡബ്ല്യുടിഐയുടെ ദ്വൈവാര നഷ്ടം 9.4 ശതമാനം.

ഏപ്രില്‍ 22 ന് അവസാനിച്ച ആഴ്ചയില്‍ യുഎസില്‍ തൊഴിലില്ലായ്മ ക്ലെയ്മുകള്‍ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ആദ്യപാദ സാമ്പത്തികവളര്‍ച്ച മന്ദഗതിയിലായത് എണ്ണവിലയെ ബാധിച്ചു. ക്രൂഡ് ഉപഭോഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് യുഎസ്.

പലിശനിരക്ക് വര്‍ദ്ധനവ് സാമ്പത്തിക വളര്‍ച്ചയെ മന്ദഗതിയിലാക്കുമെന്നും യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലെ ഊര്‍ജ്ജ ആവശ്യകത കുറയ്ക്കുമെന്നും നിക്ഷേപകര്‍ ആശങ്കപ്പെടുന്നു.

X
Top