
സിംഗപ്പൂര്‍: ഒപെക് പ്ലസ് മീറ്റിംഗ് അടുത്തയാഴ്ച നടക്കാനിരിക്കെ അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു. ഡിമാന്റ് കുറവിന്റെ പശ്ചാത്തലത്തില്‍ ഉത്പാദനം വെട്ടിച്ചുരുക്കുന്നതാലോചിക്കാനാണ് സെപ്തംബര്‍ 5 ന് ഒപെക് പ്ലസ് യോഗം ചേരുന്നത്. അതേസമയം ചൈനയിലെ പുതിയ കോവിഡ് കേസുകളെക്കുറിച്ച് നിക്ഷേപകര്‍ ആശങ്കാകുലരാണ്. ലോക് ഡൗണ്‍ വിലകുറയ്ക്കുമെന്നതിനാലാണ് ഇത്.
ലോകത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ചൈന. സീറോ കോവിഡ് പോളിസി കാരണമുള്ള ചൈനീസ് ലോക് ഡൗണുകളാണ് 140 ഡോളറിലെത്തിയ എണ്ണവിലയെ പ്രധാനമായും താഴേയ്ക്ക് എത്തിച്ചത്. ബ്രെന്റ് അവധി, വെള്ളിയാഴ്ച 1.68 (1.8%) ഉയര്‍ന്ന് 94.04 ഡോളറിലെത്തി.
യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 1.66 ഡോളര്‍ (1.9%) ഉയര്‍ന്ന് 88.27 ഡോളറിലാണുള്ളത്. 3% താഴ്ന്ന് രണ്ടാഴ്ചയിലെ കുറവിലെത്തിയതിന് ശേഷമാണ് ഇരു സൂചികകളും രാവിലെ ഉയര്‍ത്തെഴുന്നേറ്റത്.