ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

മാറ്റമില്ലാതെ എണ്ണവില

ലണ്ടന്‍: എണ്ണവില വ്യാഴാഴ്ച, സ്ഥിരത പുലര്‍ത്തി. ആറ് മാസത്തെ കുറവിലാണ് അന്തര്‍ദ്ദേശീയ വിപണിയില്‍ നിലവില്‍ വിലയുള്ളത്. ബ്രെന്റ് ക്രൂഡ് അവധി 3 സെന്റ് മാത്രം കുറഞ്ഞ് ബാരലിന് 96.75ലും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 40 സെന്റ് അഥവാ 0.44 ശതമാനം വര്‍ധിച്ച് ബാരലിന് 91.06 ഡോളറിലുമാണുള്ളത്.

ബുധനാഴ്ചയാണ് ഇരു സൂചികകളും ആറ് മാസത്തെ കുറഞ്ഞ നിരക്കിലെത്തിയത്. നിരക്ക് വര്‍ധനവ് ,മാന്ദ്യഭീതി, ചൈനയിലെ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍, രാജ്യങ്ങളിലെ കടപ്രതിസന്ധി എന്നിവയാണ് ഡിമാന്റ് കുറക്കുന്നത്. അതേസമയം സെപ്തംബറോടെ ദൈനംദിന ഉത്പാദനത്തില്‍ 1,00.0,000 ബാരല്‍ വര്‍ധനവ് വരുത്തുമെന്ന് റഷ്യ നേതൃത്വം നല്‍കുന്ന ഒപെക് പ്ലസ് അറിയിച്ചു.

ഒപെക് പ്ലസിന്റെ ചുവടുപിടിച്ച് സൗദി അറേബ്യയും യുഎഇയും ഉത്പാദനം വര്‍ധിപ്പിക്കും. ഇതോടെ സെപ്തംബര്‍ മുതല്‍ വിതരണക്കുറവനുഭവപ്പെടില്ലെന്ന് ഓയില്‍ബ്രോക്കറേജ് സ്ഥാപത്തിലെ തമസ് വര്‍ഗ പറഞ്ഞു. ഉത്പാദനം വര്‍ധിപ്പിക്കാനുള്ള ലോകരാഷ്ട്രങ്ങളുടെ ആവശ്യം, നേരത്തെ സൗദിയും യുഎഇയും തള്ളിയിരുന്നു.

നിലവില്‍ പരമാവധി ഉത്പാദന ശേഷി ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ഇനി ശേഷി വര്‍ധിപ്പിക്കാനാകില്ലെന്നുമായിരുന്നു ഇവരുടെ നിലപാട്.

X
Top