ഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചുഐടി രംഗത്ത് അരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ ഒരുങ്ങുന്നുഅടുത്ത 4 വർഷത്തിനുള്ളിൽ എസി വിൽപന ഇരട്ടിയായേക്കും

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ റെക്കോഡ്

ന്യൂഡൽഹി: റഷ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ മേയ് മാസം രേഖപ്പെടുത്തിയത് റെക്കോഡ്. ഓരോ ദിവസവും 21 ലക്ഷം ബാരലുകളാണ് ഇന്ത്യയിലേക്കെത്തിയത്.

ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ 41 ശതമാനവും റഷ്യയില്‍ നിന്നാണ്. റഷ്യന്‍ ക്രൂഡ് ഓയിലിന് ചൈനയില്‍ ആവശ്യകത കുറഞ്ഞതോടെ ഇന്ത്യയ്ക്ക് നല്‍കുന്ന ഡിസ്‌കൗണ്ട് വര്‍ധിപ്പിച്ചിരുന്നു. ഇതാണ് റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കൂട്ടിയത്.

അതേസമയം, സൗദി അറേബ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി 10 മാസത്തെ ഏറ്റവും കുറഞ്ഞ അളവിലെത്തി. തുടര്‍ച്ചയായ രണ്ടാം മാസവും സൗദി എണ്ണക്കമ്പനിയായ അരാംകോ എണ്ണവില വര്‍ധിപ്പിച്ചതാണ് കാരണം.

മേയിലെ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ഏപ്രില്‍ മാസത്തേക്കാള്‍ 5.6 ശതമാനം വര്‍ധിച്ചിട്ടുണ്ട്. റഷ്യയില്‍ നിന്നുള്ള ഇറക്കുമതിയും കഴിഞ്ഞ മാസത്തേക്കാള്‍ 14.7 ശതമാനം കൂടി.

റഷ്യയ്ക്ക് പുറമെ അമേരിക്കയില്‍ നിന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതല്‍ ഇന്ത്യ വ്യാപകമായി എണ്ണയിറക്കുമതി നടത്തുന്നുണ്ട്.

പരമ്പരാഗത എണ്ണയുല്‍പ്പാദ രാജ്യങ്ങളില്‍ നിന്ന് മാറി, പുതിയ വിതരണക്കാരെ കണ്ടെത്തിയതോടെ ഇന്ത്യയുടെ കഴിഞ്ഞ വര്‍ഷത്തെ ഇറക്കുമതി ചെലവില്‍ 16 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

മേയില്‍ പ്രതിദിനം 1,76,000 ബാരലുകളാണ് യു.എസില്‍ നിന്നുമെത്തിച്ചത്.

X
Top