ഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍എംപിസി മീറ്റിംഗ്: നിരക്ക് വര്‍ദ്ധനയുണ്ടാകില്ലെന്ന് ഗോള്‍ഡ്മാന്‍കയറ്റുമതി 2 ട്രില്യണ്‍ ഡോളറിലെത്തുമ്പോള്‍ അവസരങ്ങള്‍ കൂടും – പിയൂഷ് ഗോയല്‍ആര്‍ബിഐ ‘ന്യൂട്രല്‍’ നിലപാട് സ്വീകരിക്കണമെന്ന് സിഐഐ പ്രസിഡന്റ്ബാങ്കുകളുടെ വ്യവസായ വായ്പ വളര്‍ച്ച കുറഞ്ഞു; സേവന മേഖല, വ്യക്തിഗത, കാര്‍ഷിക വായ്പ വളര്‍ച്ച മെച്ചപ്പെട്ടു

അലൈഡ് ബ്ലെന്‍ഡേഴ്‌സ് ആന്റ് ഡിസ്റ്റിലേഴ്‌സ് ലിമിറ്റഡ് ഐപിഒയ്ക്ക്

ന്യൂഡല്‍ഹി: ഓഫീസേഴ്‌സ് ചോയ്‌സ് വിസ്‌ക്കി നിര്‍മ്മാതാക്കളായ അലൈഡ് ബ്ലെന്‍ഡേഴ്‌സ് ആന്റ് ഡിസ്റ്റിലേഴ്‌സ് ലിമിറ്റഡ് ഐപിഒയ്ക്കായി സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യ്ക്ക് മുന്‍പാകെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് സമര്‍പ്പിച്ചു. ഐപിഒ വഴി 2000 കോടി സമാഹരിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. 1000 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും പ്രമോട്ടര്‍മാരുടെ ഓഹരികള്‍ വില്‍ക്കുന്ന 1000 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് ഐപിഒ വഴി നടത്തുക.
ഓഫര്‍ ഫോര്‍ സെയിലിലൂടെ പ്രമോട്ടറായ ബിന കിഷോര്‍ ചബാരിയ കമ്പനിയിലുള്ള തന്റെ 500 കോടി ഓഹരികള്‍ വില്‍പ്പന നടത്തും. രേഷം ചബാരിയ ജിതേന്ദ്ര ഹെദേവ് 250 കോടി രൂപയുടെ ഓഹരികളും നീഷ കിഷോര്‍ ചബാരിയ 250 കോടി രൂപയുടെ ഓഹരികളും വില്‍പന നടത്തുമെന്ന് ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് പറയുന്നു. ബിന കമ്പനിയുടെ 52.20 ശതമാനം ഓഹരികളും രെഷം 24.05 ശതമാനം ഓഹരികളും നീഷ 19.96 ശതമാനം ഓഹരികളും കൈയ്യാളുന്നു.
ഐപിഒയില്‍ നിന്ന് സമാഹരിക്കുന്ന തുക വായ്പകള്‍ തീര്‍ക്കാന്‍ ഉപയോഗിക്കുമെന്നും കമ്പനി അറിയിച്ചു. നിലവില്‍ 926.89 കോടി രൂപയുടെ വായ്പയാണ് കമ്പനിയ്ക്കുള്ളത്. ഐസിഐസിഐ സെക്യൂരിറ്റീസ്, ആക്‌സിസ് കാപിറ്റല്‍, ജെഎം ഫിനാന്‍ഷ്യല്‍, കോടക് മഹീന്ദ്ര കാപിറ്റല്‍, ഇക്വാറിയസ് കാപിറ്റല്‍ എന്നീ സ്ഥാപനങ്ങളാണ് ഐപിഒ നടപടികള്‍ പൂര്‍ത്തിയാക്കുക.
രാജ്യത്തെ മൂന്നാമത്തെ വലിയ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യ ഉത്പാദകരാണ് കമ്പനി. അവരുടെ ഓഫീസേഴ്‌സ് ചോയ്‌സ് വിസ്‌ക്കി ആഗോളതലത്തില്‍ ടോപ് സെല്ലിഗ് ബ്രാന്‍ഡാണ്. ഓഫീസേഴ്‌സ് ചോയ്‌സ് എന്നപേരില്‍ കുടിവെള്ളവും കമ്പനി പുറത്തിറക്കുന്നു.
2021ല്‍ കമ്പനി 6378.78 കോടി രൂപയുടെ വരുമാനമാണ് രേഖപ്പെടുത്തിയത്. ലാഭം 12.97 കോടി രൂപയില്‍ നിന്ന് 2.51 കോടി രൂപയായി കുറഞ്ഞു. ഇബിറ്റ മാര്‍ജിന്‍ 9.07 ശതമാനമായി വര്‍ധിക്കുകയും ചെയ്തു.

X
Top