ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

ലോക സാമ്പത്തിക വളർച്ച കുറയുമെന്ന് ഒഇസിഡി

വാഷിങ്ടൻ: ഉയർന്ന പലിശ നിരക്ക്, വിലക്കയറ്റം, റഷ്യ–യുക്രെയ്ൻ യുദ്ധം എന്നീ കാരണങ്ങളാൽ ലോക സാമ്പത്തിക വളർച്ച ഇക്കൊല്ലം വളരെ താഴ്ന്ന നിരക്കിലായിരിക്കുമെന്ന് രാജ്യാന്തര കൂട്ടായ്മയായ ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡവലപ്മെന്റ് (ഒഇസിഡി).

മുൻകൊല്ലത്തെക്കാൾ 3.1% മാത്രമായിരിക്കും ഇക്കുറി വളർച്ച. അടുത്ത വർഷം ഇതിലും താഴും; 2.2% മാത്രം.

യുദ്ധം കാരണമുള്ള ഇന്ധന–വൈദ്യുതി വിലക്കയറ്റത്തിൽ വലയുന്ന യൂറോപ്പും യുഎസും ഇഴയുമ്പോൾ ആഗോള വളർച്ചയ്ക്ക് മുഖ്യ കാരണമാകുക ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളുടെ വളർച്ചയാണ്.

ഇന്ത്യ ഇക്കൊല്ലം 6.6%, അടുത്ത വർഷം 5.7% എന്നിങ്ങനെ വളരും. ചൈന 3.3%, 4.6% എന്നിങ്ങനെ വളരുമെന്നാണു പ്രവചനം.

X
Top