പഞ്ചസാര ഉത്പാദനം കുത്തനെ ഇടിയുന്നുആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാനുള്ള നിര്‍ണായക നടപടിയുമായി കേന്ദ്രം2028ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് റിപ്പോർട്ട്ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും ഒരു വർഷമായി മാറ്റമില്ലാതെ ഇന്ധന വിലഇന്ത്യയിൽ കണ്ണുവച്ച് ആഗോള ചിപ്പ് കമ്പനികൾ

എണ്ണപ്പാടത്തിന്റെ ഓഹരി ഏറ്റെടുക്കൽ; ചർച്ചകൾ പുനരാരംഭിച്ച് ഇന്ത്യൻ ഓയിൽ

ന്യൂഡെൽഹി: മുൻനിര റിഫൈനർ റീട്ടെയ്‌ലറായ ഇന്ത്യൻ ഓയിൽ, കെനിയയിലെ ടുല്ലോ ഓയിലിന്റെ ലോകിച്ചാർ എണ്ണപ്പാടത്തിന്റെ ഓഹരി വാങ്ങുന്നതിനായി സർക്കാർ നടത്തുന്ന ഒഎൻജിസിയുടെ വിദേശ നിക്ഷേപ വിഭാഗമായ ഒഎൻജിസി വിദേശ് ലിമിറ്റഡുമായി (ഒവിഎൽ) ചേർന്ന് ചർച്ചകൾ പുനരാരംഭിച്ചതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. രണ്ട് ഇന്ത്യൻ സ്ഥാപനങ്ങളിലെയും മുതിർന്ന എക്സിക്യൂട്ടീവുകൾ കെനിയയിൽ എണ്ണപ്പാട ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ദൗത്യത്തിലാണെന്ന് വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ മാർച്ചിൽ പദ്ധതിയിൽ ഓഹരി ഏറ്റെടുക്കാൻ ഇന്ത്യൻ ഓയിൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു, ഇടപാടിന്റെ വലുപ്പം 3.5 ബില്യൺ ഡോളറായി കണക്കാക്കപ്പെട്ടുന്നു. ഈ ദക്ഷിണ ലോകിച്ചാർ ഫീൽഡിന്റെ 50 ശതമാനം ഓഹരികൾ ടുല്ലോ കൈവശം വച്ചിട്ടുണ്ട്. കൂടാതെ ടുല്ലോക്കിന് പുറമെ ഫ്രാൻസിനും ആഫ്രിക്ക ഓയിൽ കോർപ്പറേഷനും ഫീൽഡിന്റെ 25 ശതമാനം വീതം ഓഹരിയുണ്ട്.

ഫീൽഡുകൾ 10BB, 13T ബ്ലോക്കുകളിലാണ് സ്ഥിതി ചെയ്യുന്നത്. അതേസമയം എണ്ണ ഉൽപ്പാദനം പ്രതിദിനം 120,000 ബാരലായും, ഫീൽഡിന്റെ മൊത്ത എണ്ണ വീണ്ടെടുക്കൽ 585 ദശലക്ഷം ബാരലായും കണക്കാക്കപ്പെടുന്നു.

X
Top