ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

എൻടിപിസിയുടെ 100 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പദ്ധതിയുടെ വാണിജ്യ പ്രവർത്തനം ആരംഭിച്ചു

മുംബൈ: ജൂലൈ 1-ന് തെലങ്കാനയിൽ 100 മെഗാവാട്ട് (MW) ഫ്ലോട്ടിംഗ് സോളാർ ഫോട്ടോവോൾട്ടെയ്‌ക് പ്രോജക്റ്റ് പൂർണ്ണമായി പ്രവർത്തനക്ഷമമായതായി എൻടിപിസി അറിയിച്ചു. വിജയകരമായ കമ്മീഷൻ ചെയ്തതിന്റെ ഫലമായി തെലങ്കാനയിലെ രാമഗുണ്ടത്തിൽ 100 മെഗാവാട്ട് രാമഗുണ്ടം ഫ്ലോട്ടിംഗ് സോളാർ പിവി പ്രോജക്റ്റിൽ 20 മെഗാവാട്ടിന്റെ അവസാനഭാഗം 01.07.2022 00:00 മണിക്കൂർ മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചതായി എൻടിപിസി ബിഎസ്ഇ ഫയലിംഗിൽ പറഞ്ഞു.

ഇതോടെ എൻടിപിസിയുടെ ഏകികൃത സ്ഥാപിത വാണിജ്യ ശേഷി 54,769.20 മെഗാവാട്ടായി മാറിയപ്പോൾ, ഗ്രൂപ്പ് സ്ഥാപിത വാണിജ്യ ശേഷി 69,134.20 മെഗാവാട്ടായി വർധിച്ചു. പദ്ധതിയുടെ സാമ്പത്തിക വിവരങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഒരു ഇന്ത്യൻ പൊതുമേഖലാ സ്ഥാപനമാണ് നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന എൻടിപിസി ലിമിറ്റഡ്. ഇത് വൈദ്യുതി ഉൽപാദനത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്നു. എൻജിനീയറിങ്, പ്രോജക്ട് മാനേജ്മെന്റ്, കൺസ്ട്രക്ഷൻ മാനേജ്മെന്റ്, പവർ പ്ലാന്റുകളുടെ ഓപ്പറേഷൻ ആൻഡ് മാനേജ്മെന്റ് എന്നിവ ഉൾപ്പെടുന്ന കൺസൾട്ടൻസി, ടേൺകീ പ്രോജക്ട് കരാറുകളും കമ്പനി ഏറ്റെടുത്ത് നടത്തുന്നുണ്ട്. 

X
Top