സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

6,585 കോടി രൂപയുടെ കരാറുകൾ അദാനി എന്റർപ്രൈസസിന് നൽകി എൻടിപിസി

ഡൽഹി: 6,585 കോടി രൂപ മൂല്യമുള്ള 6.25 ദശലക്ഷം ടണ്ണിന്റെ ഒന്നിലധികം കൽക്കരി ഇറക്കുമതി കരാറുകൾ അദാനി എന്റർപ്രൈസസിന് നൽകി ഇന്ത്യയിലെ ഏറ്റവും വലിയ പവർ ജനറേറ്റിംഗ് കമ്പനിയായ (ജെൻകോ) എൻടിപിസി ലിമിറ്റഡ്. ആഭ്യന്തര കൽക്കരി ക്ഷാമം പരിഹരിക്കുന്നതിനായി 10 ശതമാനം കൽക്കരി ഇറക്കുമതി ചെയ്യണമെന്ന വൈദ്യുതി മന്ത്രാലയത്തിന്റെ സമീപകാല നിർദ്ദേശം പാലിക്കുന്നതിനാണ് സർക്കാർ ഉടമസ്ഥതയിലുള്ള ജെൻകോ കൽക്കരി ഇറക്കുമതി ചെയ്യുന്നത്. ഇതിനായി കമ്പനി ആറ് വ്യത്യസ്ത ടെൻഡറുകൾ നൽകുകയും നാല് സ്ഥാപനങ്ങളിൽ നിന്ന് സാങ്കേതിക ബിഡുകൾ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇവയിൽ നിന്നാണ് വിജയിച്ച ലേലക്കാരനായി അദാനി എന്റർപ്രൈസിനെ എൻടിപിസി തിരഞ്ഞെടുത്തത്.

കൽക്കരി പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ട മാർച്ചിൽ, 5.75 മെട്രിക് ടൺ കൽക്കരി ഇറക്കുമതി ചെയ്യുന്നതിന് എൻടിപിസി അഞ്ച് ടെൻഡറുകൾ നൽകിയിരുന്നു, അന്നും എല്ലാ കരാറുകളും നേടിയത് അദാനി എന്റർപ്രൈസ് ആയിരുന്നു. ഈ ടെൻഡറുകളുടെ മൊത്തം തുക 8,422 കോടി രൂപയായിരുന്നു. കൽക്കരി ഇറക്കുമതി ചെയ്യുന്നത് ഇന്തോനേഷ്യയിൽ നിന്നാണെന്ന് എൻടിപിസി അറിയിച്ചു. 

X
Top