തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

എന്‍എസ്ഡിഎല്‍ ഐപിഒ അടുത്തയാഴ്ച നടക്കുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: നിക്ഷേപകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് (എന്‍എസ്ഡിഎല്‍) ഐപിഒ (ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ്) ജൂലൈ 30 ന് ആരംഭിച്ചേയ്ക്കും. ആങ്കര്‍ ബുക്ക് വിഭാഗം ജൂലൈ 29 ന് ആരംഭിക്കുമെന്നും മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐഡിബിഐ ബാങ്കിന്റെയും എന്‍എസ്ഇയുടേയും പിന്തുണയുള്ള എന്‍എസ്ഡിഎല്‍ സെബി രജിസ്‌ട്രേഷനുള്ള ഒരു മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ച്വര്‍ ഇന്‍സ്റ്റിറ്റിയൂഷനാണ് (എംഐഐ). 4000 കോടി രൂപയുടെ ഐപിഒ പൂര്‍ണ്ണമായും ഓഫര്‍ ഫോര്‍ സെയിലായിരിക്കും. 16,000 കോടി രൂപയുടെ വാല്വേഷനാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഓഹരി ഉടമകളായ ഐഡിബിഐ ബാങ്ക്, എന്‍എസ്ഇ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എസ്ബിഐ, യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ എന്നിവ തങ്ങളുടെ 50,145,001 ഓഹരികള്‍ വിറ്റഴിക്കും. നിലവില്‍ ഐഡിബിഐയും എന്‍എസ്ഇയും സ്ഥാപനത്തില്‍ യഥാക്രമം 26.01 ശതമാനവും 24 ശതമാനവും ഓഹരികളാണ് കൈയ്യാളുന്നത്.

അതേസമയം സെബിയുടെ മാനദണ്ഡങ്ങള്‍ പ്രകാരം ഡെപ്പോസിറ്ററിയില്‍ ഒരു സ്ഥാപനത്തിന് 15 ശതമാനത്തില്‍ കൂടുതല്‍ ഓഹരികള്‍ അനുവദനീയമല്ല. ഈ സാഹചര്യത്തിലാണ് ഇവര്‍ ഓഹരികള്‍ വിറ്റഴിക്കുന്നത്.

പ്രമുഖ മ്യൂച്വല്‍ ഫണ്ടുകളും വിദേശ നിക്ഷേപസ്ഥാപനങ്ങളും ആങ്കര്‍ ബുക്ക് വിഭാഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് റിപ്പോര്‍ട്ട് പറഞ്ഞു. ഇഷ്യൂവര്‍മാരുടെയും ഇന്‍സ്ട്രുമെന്റുകളുടേയും എണ്ണം, സെറ്റില്‍മെന്റ് അളവ്, ഡീമാറ്റ് മൂല്യത്തിലെ വിപണി വിഹിതം, ആസ്തികളുടെ മൂല്യം എന്നിവയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഡിപ്പോസിറ്ററിയാണ് എന്‍എസ്ഡിഎല്‍.

X
Top