ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

സ്വിഫ്റ്റിന് ബദലായി യുപിഐ സംവിധാനം 32 ദശലക്ഷം എന്‍ആര്‍ഐകളിലേക്ക് എത്തിക്കാന്‍ എന്‍പിസിഐ

ന്യൂഡല്‍ഹി: അന്താരാഷ്ട്ര പണമിടപാട് സംവിധാനമായ സ്വിഫ്റ്റിന് ബദലായി യുപിഐ അധിഷ്ഠിത പണമിടപാട് സംവിധാനം ആവിഷ്‌ക്കരിക്കാനുള്ള ശ്രമത്തിലാണ് നാഷണല്‍ പെയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ).സ്വിഫ്റ്റിന് പകരം യുപിഐ നിലവില്‍ വരികയാണെങ്കില്‍ വിദേശ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അത് അനുഗ്രഹമാകും. അവര്‍ക്ക് കുറഞ്ഞ ചെലവില്‍ രാജ്യത്തേയ്ക്ക് പണമയക്കാനാകും.
ബദല്‍ സംവിധാനത്തില്‍ മറ്റ് രാജ്യങ്ങളിലെ പണമിടപാട് സംവിധാനങ്ങളുമായി യുപിഐയെ ബന്ധിപ്പിക്കുകയാണ് എന്‍പിസിഐ ചെയ്യുക. ഇതോടെ കുറഞ്ഞ ചെലവില്‍ ചെറിയ ഇടപാടുകള്‍പോലും സാധ്യമാകും. ഇതിനായി ലോകമെമ്പാടുമുള്ള ഫിന്‍ടെക് സ്ഥാപനങ്ങളുമായും സേവന ദാതാക്കളുമായും ചര്‍ച്ച നടത്തിവരികയാണെന്ന് എന്‍പിസിഐ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ റിതേഷ് ശുക്ല പറഞ്ഞു.
നിലവില്‍ 3.2 കോടി പ്രവാസി ഇന്ത്യക്കാരാണുള്ളത്. ലോക ബാങ്കിന്റെ കണക്കുപ്രകാരം അവര്‍ കഴിഞ്ഞ വര്‍ഷം ഏതാണ്ട് ഏഴ് ലക്ഷം കോടി (87 ബില്യണ്‍ ഡോളര്‍) രൂപ നാട്ടിലേയ്ക്കയച്ചു. സ്വിഫ്റ്റ് വഴിയായതിനാല്‍ സൗജന്യപണമയക്കല്‍ പ്രാബല്യത്തിലില്ല.
നാട്ടിലേയ്ക്ക് 200 ഡോളര്‍ അയയ്ക്കാന്‍ ശരാശരി 13 ഡോളറാണ് നിലവില്‍ ചെലവുവരുന്നതെന്ന് റിതേഷ് ശുക്ല പറയുന്നു എന്നാല്‍ യുപഐ വഴിയുള്ള പണമയക്കല്‍ നിലവില്‍ വരുമ്പോള്‍
പ്രവാസികള്‍ക്കും വിദേശത്തേയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്കും കുറഞ്ഞ ചെലവില്‍ പണം അയക്കാന്‍ സാധിക്കും. വിദേശത്ത് ജോലി ചെയ്ത് നാടിനെ പോറ്റുന്ന പ്രവാസികളുടെ എണ്ണത്തില്‍ നിലവില്‍ ഇന്ത്യയാണ് മുന്നിലെന്ന് ലോകബാങ്ക് ഈയിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
330 ബാങ്കുകളും 25 ആപ്പുകളുമാണ് എന്‍പിസിഐയുടെ ഏകീകൃത പണമിടപാട് പ്ലാറ്റ്‌ഫോമായ യുപിഐ നിലവില്‍ ഉപയോഗപ്പെടുത്തുന്നത്. രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് മൂല്യം മൂന്നു ട്രില്യണ്‍ ഡോളറായി ഈയിടെ ഉയര്‍ന്നിരുന്നു. ഇതിന് സര്‍ക്കാര്‍ കടപ്പെട്ടിരിക്കുന്നതും യുപിഐ അധിഷ്ടിത പണമിടപാടുകള്‍ക്കാണ്.

X
Top