ഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചുഐടി രംഗത്ത് അരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ ഒരുങ്ങുന്നുഅടുത്ത 4 വർഷത്തിനുള്ളിൽ എസി വിൽപന ഇരട്ടിയായേക്കും

രാജ്യത്തെ പെട്രോൾ-ഡീസൽ വാഹന വില്പന ഇല്ലാതാക്കണമെന്ന് നിതിൻ ​ഗഡ്കരി

ന്യൂഡൽഹി: ഇന്ത്യയുടെ ഓട്ടോ മൊബൈൽ സെക്ടറിനെക്കുറിച്ചുള്ള തന്റെ ആഗ്രഹം പങ്കുവെച്ച് മുൻ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. ഒരു പതിറ്റാണ്ടിനുള്ളിൽ രാജ്യത്തു നിന്ന് പെട്രോൾ-ഡീസൽ വാഹനങ്ങൾ പൂർണമായി ഒഴിവാക്കുക എന്നതാണത്.

അടുത്തിടെ നടന്ന ബഹുജനറാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. കൂടുതൽ ക്ലീൻ ആയതും, സുസ്ഥിരമായതുമായ ട്രാൻസ്പോർട്ടേഷൻ എനർജി സൊല്യൂഷനുകൾക്കാണ് സർക്കാരിന് ഉത്തരവാദിത്തമുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“ഈ രാജ്യത്ത് നിന്ന് അടുത്ത 10 വർഷത്തിനകം പെട്രോൾ-ഡീസൽ വാഹനങ്ങൾ ഒഴിവാക്കാൻ ഞാൻ ആഗ്രഹിക്കുന്നു” എന്നാണ് അദ്ദേഹം പറഞ്ഞത്. പെട്രോൾ-ഡീസൽ വാഹനങ്ങൾക്ക് പകരമായി ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം രാജ്യത്ത് വർധിച്ചു വരുന്നതായി ഗഡ്കരി ചൂണ്ടിക്കാട്ടി.

“ഇന്ന്, ഇലക്ട്രിക് സ്കൂട്ടറുകൾ, കാറുകൾ, ബസുകൾ തുടങ്ങിയവ മികച്ച ഓപ്ഷനുകളായി ലഭ്യമാണ്. ഡീസലിന് വേണ്ടി നിങ്ങൾ 100 രൂപ ചിലവാക്കുമ്പോൾ, ഇലക്ട്രിക് വാഹനങ്ങൾക്ക് 4 രൂപയുടെ വൈദ്യുതി മാത്രമാണ് ചിലവാകുന്നത്”- അദ്ദേഹം പറഞ്ഞു.

നേരത്തെ, ‘Internal combustion engine’ വിഭാഗത്തിൽ ഉൾപ്പെടുന്ന വാഹനങ്ങൾ രാജ്യത്ത് നിന്ന് ഒഴിവാക്കണമെന്ന് നിതിൻ ഗഡ്കരി അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതിനുള്ള കാലപരിധിയെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല.

ഹൈബ്രിഡ് വാഹനങ്ങളുടെ ജി.എസ്.ടി നിരക്കുകൾ കുറയ്ക്കുക, രാജ്യത്തെ 36 കോടിയോളം വരുന്ന പെട്രോൾ-‍ഡീസൽ വാഹനങ്ങൾ ഒഴിവാക്കുക എന്നീ ലക്ഷ്യങ്ങളാണ് അദ്ദേഹം പങ്കു വെച്ചിരുന്നത്.

ഇത്തരത്തിൽ പെട്രോൾ-ഡീസൽ വാഹനങ്ങൾ പൂർണമായി ഒഴിവാക്കുന്നതിന്റെ പ്രായോഗികതയെക്കുറിച്ചുള്ള ചോദ്യത്തിന് നിതിൻ ഗഡ്കരി ആത്മവിശ്വാസത്തോെടെയാണ് മറുപടി നൽകിയിരുന്നത്.

“ഇത് നൂറ് ശതമാനവും സാധ്യമാണ്. ഇത് പ്രയാസകരമാണ്, പക്ഷെ അസാധ്യമല്ല. ഇതാണെന്റെ വിഷൻ” – അദ്ദേഹം പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത ഇന്ത്യയിൽ വൻ തോതിൽ വർധിച്ചു വരികയാണ്. ഇലക്ട്രിക് സ്കൂട്ടറുകൾ, കാറുകൾ എന്നിവ ജനകീയമായി മാറുന്ന കാഴ്ച്ചയാണുള്ളത്.

എന്നാൽ അനുബന്ധമായി ഇ.വി ചാർജിങ്ങുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ രാജ്യത്ത് ഇനിയും വികസിച്ചിട്ടില്ല. വൈദ്യുത വാഹനങ്ങളുടെ കൂടിയ വിലയാണ് മറ്റൊരു പ്രശ്നം.

ഇവിടെ ഹൈബ്രിഡ് വാഹനങ്ങൾ അനുയോജ്യമായ സൊല്യൂഷനായി മാറുന്നു. ഒരു വശത്ത് വൈദ്യുത വാഹനങ്ങളുടെ ഉയർന്ന വിലയും, മറു വശത്ത് പെട്രോൾ-ഡീസൽ വില വർധനയും, ഹൈബ്രിഡ് വാഹനങ്ങൾക്ക് കൂടുതൽ സ്വീകാര്യത നൽകുന്നതായി വിലയിരുത്തപ്പെടുന്നു.

X
Top