പുതുവൈപ്പിനിലെ ഞങ്ങളുടെ എൽപിജി ഇറക്കുമതി ടെർമിനലിന് സമീപം ഹാനികരമായ യാതൊരുവിധ വാതക ചോർച്ചയും ഉണ്ടായിട്ടില്ലെന്നും തങ്ങളുടെ പ്രവർത്തനങ്ങളുടെ സുരക്ഷ തങ്ങളുടെ മുൻഗണനയായി തുടരുന്നുവെന്നും ഇന്ത്യൻ ഓയിൽ. അത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അവാസ്തവമാണെന്ന് കമ്പനി ഒരു പ്രസ്താവനയിൽ പറഞ്ഞു.
പൂർണ്ണമായും സീൽ ചെയ്ത രീതിയിൽ നടത്തിയ എഥൈൽ മെർകാപ്റ്റന്റെ റസീപ്റ്റ്, അൺലോഡിംഗ്, സംഭരണം എന്നിവ ഉൾപ്പെട്ടതാണ് പ്രസ്തുത സംഭവം. ഈ പ്രക്രിയയ്ക്കിടയിൽ ഒരു ഘട്ടത്തിലും എഥൈൽ മെർകാപ്റ്റന്റെ ചോർച്ച ഉണ്ടായിട്ടില്ല.
ആവശ്യമായ എല്ലാ മുൻകരുതലുകളും സഹിതം അൺലോഡിംഗും സംഭരണവും വിജയകരമായി പൂർത്തിയാക്കി. എഥൈൽ മെർകാപ്റ്റ്റൻ കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ധ്യമുള്ള യഥാർത്ഥ വിതരണക്കാരന്റെ പ്രതിനിധിയാണ് ഓപ്പറേഷൻ നടത്തിയത്. ടെർമിനലിൽ വെച്ച് എഥൈൽ മെർകാപ്ടാൻ എൽപിജിയിൽ കലർത്തിയിരുന്നില്ല.
സ്വാഭാവികമായും ദുർഗന്ധമില്ലാത്ത എൽപിജിയുടെ ചോർച്ച കണ്ടെത്തുന്നതിന് എൽപിജി ഇറക്കുമതി ടെർമിനലുകൾ ഉൾപ്പെടുന്ന ലോകമെമ്പാടുമുള്ള എൽപിജി വ്യവസായം നടപ്പിലാക്കുന്ന ഒരു നിർണായക സുരക്ഷാ രീതിയാണ് ഈ നടപടിക്രമം. എൽപിജി ചോർച്ച തിരിച്ചറിയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി മാത്രമാണ് എഥൈൽ മെർകാപ്റ്റൻ എൽപിജിയിൽ ചേർക്കുന്നത്.
ഞങ്ങളുടെ സ്വന്തം ജീവനക്കാർ ഉൾപ്പെടെ 100ഓളം ആളുകൾ ടെർമിനലിൽ ജോലി ചെയ്യുന്നുണ്ടെന്നതും അവർക്ക് അസ്വാഭാവികമായി ഒന്നും അനുഭവപ്പെട്ടിട്ടില്ല എന്നതും അവരെ ഒരു തരത്തിലും ഈ പ്രക്രിയ ബാധിച്ചിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.
നമ്മുടെ നാടിൻ്റെയും നാട്ടുകാരുടെയും പരിസ്ഥിതിയുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും ഐഒസിഎൽ ഏറ്റവും പ്രാധാന്യം നൽകുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.