തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി നേട്ടത്തില്‍

മുംബൈ: സമ്മിശ്രമായ ആഗോള സൂചനകള്‍ക്കിടയില്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ കരുത്തുകാട്ടി. തുടര്‍ച്ചയായ രണ്ടാംദിവസവും വിപണി നേട്ടത്തിലാണ്. സെന്‍സെക്‌സ് 112.60 പോയിന്റ് അഥവാ 0.14 ശതമാനം ഉയര്‍ന്ന്് 80716.68 ലെവലിലും നിഫ്റ്റി 38.85 പോയിന്റ് അഥവാ 0.16 ശതമാനം ഉയര്‍ന്ന് 24623.90 ലെവലിലും വ്യാപാരം തുടരുന്നു.

1952 ഓഹരികള്‍ മുന്നേറുമ്പോള്‍ 783 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്. 125 ഓഹരി വിലകളില്‍ മാറ്റമില്ല. ടാറ്റ സ്റ്റീല്‍, ബജാജ് ഫിന്‍സര്‍വ്, എല്‍ആന്റ്ടി, ഹീറോ മോട്ടോ കോര്‍പ്, ജിയോ ഫൈനാന്‍ഷ്യല്‍ എന്നിവ മികച്ച നേട്ടവുമായി മുന്നേറുമ്പോള്‍ ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, ഡോ. റെഡ്ഡീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊടക്ക് മഹീന്ദ്ര ബാങ്ക് എന്നിവ ഇടിഞ്ഞു.

മേഖലാ സൂചികകള്‍ സമ്മിശ്ര പ്രവണതയാണ് പ്രകടമാക്കുന്നത്. നിഫ്റ്റി മീഡിയ 1.10 ശതമാനവും നിഫ്റ്റി ഐടി 0.85 ശതമാനവും നിഫ്റ്റി മെറ്റല്‍ 0.62 ശതമാനവും നിഫ്റ്റി ഓയില്‍ & ഗ്യാസ് 0.40 ശതമാനവും ഉയര്‍ന്നു.നിഫ്റ്റി ഓട്ടോ, നിഫ്റ്റി എനര്‍ജി, നിഫ്റ്റി പിഎസ്യു ബാങ്ക് എന്നിവയും നേട്ടത്തില്‍ വ്യാപാരം നടത്തി.

അതേസമയം., നിഫ്റ്റി ബാങ്ക് 0.18 ശതമാനം, നിഫ്റ്റി പ്രൈവറ്റ് ബാങ്ക് 0.15 ശതമാനം, നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 0.03 ശതമാനം എന്നിങ്ങനെ ഇടിഞ്ഞു. നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി ഇന്‍ഫ്ര, നിഫ്റ്റി ഫാര്‍മ, നിഫ്റ്റി റിയാലിറ്റി എന്നിവ മാറ്റമില്ലാതെ തുടരുന്നു. അസ്ഥിരത നേരിയ തോതില്‍ കുറ്്ഞ്ഞ് ഇന്ത്യ വിഐഎക്‌സ 12.20 ലെത്തി.

24525/80500-24450/80200 പ്രധാന സപ്പോര്‍ട്ട് ലെവലുകളായിരിക്കുമെന്ന് കൊട്ടക് സെക്യൂരിറ്റീസ്, ഇക്വിറ്റി റിസര്‍ച്ച് ഹെഡ്, ശ്രീകാന്ത് ചൗഹാന്‍ അറിയിച്ചു.24700-24800/81000-81300 ലെവലുകളിലായിരിക്കും സൂചികകള്‍ പ്രതിരോധം തീര്ക്കുന്നത്.

സപ്പോര്‍ട്ടിന് താഴെ സൂചികകള്‍ ഇടിയുന്ന പക്ഷം വിപണി വികാരം ദുര്‍ബലമാകും. ഈ സാഹചര്യത്തില്‍ വില്‍പന സമ്മര്‍ദ്ദം അനുഭവപ്പെടും.

X
Top