ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

ബജറ്റിൽ ഒൻപത് മുൻഗണനാ മേഖലകൾ; കൂടുതൽ പരിഗണന യുവാക്കൾക്ക്

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിന്റെ പ്രധാന ഫോക്കസ് 9 മുൻഗണനാ മേഖലകളിൽ ധനമന്ത്രി വ്യക്തമാക്കി. ഇവയിൽ ഊന്നി നിന്നുകൊണ്ടുള്ള പദ്ധതികളാണ് ബജറ്റ് പ്രസംഗത്തിൽ ഉൾക്കൊള്ളിച്ചതിൽ ഏറെയും.

പ്രതിരോധം, ആരോഗ്യം, വാണിജ്യം തുടങ്ങിയവ ഈ മുൻഗണനാ മേഖലകളിൽ ഇല്ല. എന്നാൽ അടിസ്ഥാന മേഖലയായ കൃഷിക്ക് ആദ്യ സ്ഥാനം നൽകി. കാർഷികോത്പാദനം വർധിപ്പിക്കൽ, തൊഴിൽ – നൈപുണ്യ വികസനം, മാനവശേഷി വികസനം, സാമൂഹ്യനീതി, ഉത്പാദന–സേവന മേഖല, നഗര വികസനം, ഊർജ സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, ഇന്നവേഷൻ–ഗവേഷണം–വികസനം, പുതുതലമുറ വികസനം എന്നിവയാണ് ധനമന്ത്രി 9 ൽ ഉൾപ്പെടുത്തിയ മേഖലകൾ.

അടിസ്ഥാനസൗകര്യ വികസനത്തിൽ നൽകുന്ന പ്രാമുഖ്യത്തിന്റെ തുടർച്ചയായി ഇപ്രാവശ്യത്തെ ബജറ്റ് നിർദേശത്തെ കാണാം. 11 ലക്ഷം കോടിയുടെ നിക്ഷേപ നിർദേശമാണ് ബജറ്റിലുള്ളത്. ആന്ധ്ര, ബീഹാർ, ഒറീസ സംസ്ഥാനങ്ങൾക്ക് അതിൽ കൂടുതൽ വിഹിതം നൽകിയിരിക്കുന്നു.

30 ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള 14 വൻ നഗരങ്ങളിൽ ഗതാഗത വികസന പദ്ധതികൾ നിർദേശിച്ചിട്ടുണ്ട്. 12 വ്യവസായ പാർക്കുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് വ്യവസായ ഇടനാഴികളും. അടിസ്ഥാന സൗകര്യ വികസനം കഴിഞ്ഞാൽ യുവാക്കളുടെ ഉന്നമനത്തിനാണ് മുഖ്യ ഊന്നൽ.

തൊഴിൽ – നൈപുണ്യ വികസനം, മാനവശേഷി വികസനം, ഇന്നവേഷൻ–ഗവേഷണം–വികസനം, പുതുതലമുറ വികസനം എന്നിങ്ങനെ 9ൽ 4ഉം യുവാക്കളുടെ മുന്നേറ്റം ലക്ഷ്യം വയ്ക്കുന്നതാണ്. വലിയ വിഹിതം ഓരോ ഇനത്തിലും വകയിരുത്തിയിട്ടുമുണ്ട്.

500 കോർപ്പറേറ്റ് കമ്പനികളിൽ 1 കോടി യുവാക്കൾക്കുള്ള ഇന്റേൺഷിപ് കോർപ്പറേറ്റ്- അക്കാദമിക് അകലം കുറയ്ക്കും. ഇവർക്കുള്ള സ്റ്റൈപ്പൻഡ് നിർദേശവും ആകർഷകമാണ്. തൊഴിൽ ലഭിക്കുന്ന ഉദ്യോഗാർഥികളുടെ ആദ്യ മാസത്തെ ശമ്പളം സർക്കാർ നൽകുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

പ്രോവിഡന്റ് ഫണ്ടിലായിരിക്കും ഇത് നിക്ഷേപിക്കുക. 210 ലക്ഷം യുവാക്കൾക്കിത് ഗുണകരമാകും. രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറയുന്നു.

നാല് കോടി യുവാക്കള്‍ക്ക് തൊഴിലവസരം ലക്ഷ്യമിട്ട് നൈപുണ്യ നയം വികസിപ്പിക്കും. മുദ്ര ലോൺ പരിധി ഇരട്ടിയാക്കിയത് ചെറുകിട സംരംഭകർക്ക് ഒരു ബൂസ്റ്റർ ഡോസായി.

സ്റ്റാർട്ടപ്പുകൾക്ക് നല്ല പരിഗണന ഉണ്ട്. എയ്ഞ്ചൽ നികുതി ഒഴിവാക്കിയത് അവർക്ക് ഉത്തേജനമാകും. വെഞ്ചൂർ കാപ്പിറ്റൽ കമ്പനികളെയും, വ്യക്തികളെയും പ്രോത്സാഹിപ്പിക്കാനും ബജറ്റ് നിർദേശിക്കുന്നു.

X
Top