വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

നിൽകമൽ ലിമിറ്റഡിന്റെ ജൂൺ പാദ ലാഭത്തിൽ വർധന

കൊച്ചി: 2022 ജൂൺ 30 ന് അവസാനിച്ച പാദത്തിൽ നിൽകമൽ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 2021 ജൂൺ പാദത്തിലെ 1.68 കോടിയിൽ നിന്ന് 28.66 കോടി രൂപയായി വർധിച്ചു. ഈ ഫലത്തിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ 7.93 ശതമാനം ഉയർന്ന് 2156.20 രൂപയിലെത്തി. ഒന്നാം പാദത്തിൽ കമ്പനിയുടെ അറ്റ ​​വിൽപ്പന 50.31% ഉയർന്ന് 739.94 കോടി രൂപയായി.

അതേസമയം പ്രസ്തുത പാദത്തിൽ മൊത്തം ചെലവ് 707.02 കോടി രൂപയായി വർധിച്ചപ്പോൾ, അസംസ്‌കൃത വസ്തുക്കളുടെ ഉപഭോഗം 32.93% വർധിച്ച് 317.74 കോടി രൂപയായി. കൂടാതെ ഈ കാലയളവിൽ കമ്പനി അതിന്റെ എക്കാലത്തെയും ഉയർന്ന വരുമാനമായ 704.95 കോടി രൂപ നേടി. കമ്പനിയുടെ പ്ലാസ്റ്റിക് ബിസിനസിന്റെ വിൽപ്പന 645.02 കോടി രൂപയായപ്പോൾ റീട്ടെയിൽ ബിസിനസ്സ് 59.93 കോടി രൂപയായി ഉയർന്നു . കൂടാതെ, മെത്ത ബിസിനസ്സ് 37 കോടി രൂപയുടെ വിൽപ്പന നേടി.

ത്രൈമാസത്തിലെ കമ്പനിയുടെ നികുതിക്ക് മുൻപുള്ള ലാഭം 34.22 കോടി രൂപയായിരുന്നു. ഒന്നാം പാദത്തിൽ കമ്പനി 17 ഫ്രാഞ്ചൈസി സ്റ്റോറുകൾ കൂട്ടിച്ചേർത്തു, ഇതോടെ മൊത്തം എക്സ്ക്ലൂസീവ് ഓപ്പറേറ്റീവ് സ്റ്റോറുകളുടെ എണ്ണം 123 ആയി. അതേസമയം, കമ്പനി അതിന്റെ ഇഞ്ചക്ഷൻ മോൾഡിംഗ് നിർമ്മാണ ശേഷി 5120 MTPA വർദ്ധിപ്പിച്ചു. ഗാർഹിക ഉപഭോക്താക്കൾ, വ്യാവസായിക ഉപഭോക്താക്കൾ എന്നിവരുൾപ്പെടെയുള്ള വൈവിധ്യമാർന്ന ഉപഭോക്തൃ അടിത്തറയ്‌ക്കൊപ്പം വിവിധ സെഗ്‌മെന്റുകളിലുടനീളം വൈവിധ്യമാർന്ന ഉൽപ്പന്ന പ്രൊഫൈലുള്ള ഫർണിച്ചർ, മെറ്റീരിയൽ ഹാൻഡ്‌ലിംഗ് ഉൽപ്പന്നങ്ങളുടെ നിർമ്മാണ ബിസിനസ്സിലെ ഒരു വ്യവസായ പ്രമുഖനാണ് നിൽകമൽ ലിമിറ്റഡ് .

X
Top