ഡോളറൊന്നിന് 87 രൂപ നിരക്കില്‍ രൂപ, നാല് മാസത്തെ താഴ്ന്ന നിലഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടി; കൂടുതല്‍ ചര്‍ച്ചകള്‍ അനിവാര്യമെന്ന് യുഎസ് പ്രതിനിധിയുഎസിലേയ്ക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാമത്, ചൈനയെ പിന്തള്ളിവിദേശനാണ്യ കരുതൽശേഖരം കുറഞ്ഞുഡോളറിനെതിരെ ദുര്‍ബലമായി രൂപ

വീണ്ടെടുപ്പ് നടത്തി നിഫ്റ്റി, സെന്‍സെക്‌സ്

മുംബൈ: മൂന്നുദിവസത്തെ ഇടിവിന് അന്ത്യം കുറിച്ച് ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ചൊവ്വാഴ്ച ഉയര്‍ന്നു. മൂല്യാധിഷ്ഠിത വാങ്ങലാണ് നിക്ഷേപകരുടെ ആത്മവിശ്വാസമുയര്‍ത്തിയത്.

സെന്‍സെക്‌സ് 446.93 പോയിന്റ് അഥവാ 0.55 ശതമാനം ഉയര്‍ന്ന് 81337.95 ലെവലിലും നിഫ്റ്റി 140.20 പോയിന്റ് അഥവാ 0.57 ശതമാനം ഉയര്‍ന്ന് 24812.10 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

2399 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1451 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 141 ഓഹരി വിലകളില്‍ മാറ്റമില്ല.

ജിയോ ഫിനാന്‍ഷ്യല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എല്‍ആന്റ്ടി, ഏഷ്യന്‍ പെയിന്റ്‌സ്, ഐഷര്‍ മോട്ടോഴ്‌സ് എന്നിവയാണ് മികച്ച നേട്ടം സ്വന്തമാക്കിയ ഓഹരികള്‍.

എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്, ടിസിഎസ്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ലൈഫ്, ടൈറ്റന്‍ എന്നിവ നഷ്ടം നേരിട്ടു. മേഖലകളെല്ലാം ഉയര്‍ന്നപ്പോള്‍ റിയാലിറ്റി, ഫാര്‍മ, ഓയില്‍ ആന്റ് ഗ്യാസ് എന്നിവ ഒരു ശതമാനം വീതം നേട്ടത്തിലായി.

ബിഎസ്ഇ മിഡക്യാപ് 0.8 ശതമാനവും സ്‌മോള്‍ക്യാപ് 1 ശതമാനവുമാണുയര്‍ന്നത്.

X
Top