തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

400 പോയിന്റുയര്‍ന്ന് സെന്‍സെക്‌സ്, നിഫ്റ്റി 24700 ന് മീതെ

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച വീണ്ടെടുപ്പ് നടത്തി. സെന്‍സെക്‌സ് 418.81 പോയിന്റ് അഥവാ 0.52 ശതമാനം ഉയര്‍ന്ന് 81018.72 ലെവലിലും നിഫ്റ്റി 161.55 പോയിന്റ് അഥവാ 0.66 ശതമാനം ഉയര്‍ന്ന് 24726.90 ലെവലിലുമാണ് ക്ലോസ് ചെയ്തത്.

ഹീറോ മോട്ടോകോര്‍പ്, ഭാരത് ഇലക്ട്രോണിക്‌സ്,ടാറ്റ സ്റ്റീല്‍, ഐഷര്‍ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ എന്നീ ഓഹരികള്‍ 4 ശതമാനത്തോളം ഉയര്‍ന്നു. അതേസമയം പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, അപ്പോളോ ഹോസ്പിറ്റല്‍ എന്നിവ ഇടിവ് നേരിട്ടു.

മൊത്തം 2047 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1607 ഓഹരികളാണ് തിരിച്ചടി നേരിട്ടത്. 154 ഓഹരി വിലകളില്‍ മാറ്റമില്ല. മേഖലകളെല്ലാം മുന്നേറിയപ്പോള്‍ പൊതുമേഖല ബാങ്ക്, ഫാര്‍മ, റിയാലിറ്റി, ഐടി, ലോഹം, ടെലികോം, മീഡിയ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, വാഹനം എന്നിവ 0.5-2.5 ശതമാനം നേട്ടമുണ്ടാക്കി.

ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1 ശതമാനവും സ്‌മോള്‍ക്യാപ് 0.7 ശതമാനവുമാണുയര്‍ന്നത്.

X
Top