
മുംബൈ: തിങ്കളാഴ്ച തുടക്കത്തില്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേരിയ മുന്നേറ്റം നടത്തി. സെന്‍സെക്‌സ് 60.16 പോയിന്റ് അഥവാ 0.08 ശതമാനം ഉയര്‍ന്ന് 79917.95 ലെവലിലും നിഫ്റ്റി 51 പോയിന്റ് അഥവാ 0.21 ശതമാനം ഉയര്‍ന്ന് 24415.30 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്.
924 ഓഹരികള്‍ മുന്നേറുമ്പോള്‍ 840 ഓഹരികള്‍ ഇടിഞ്ഞു. 135 ഓഹരി വിലകളില്‍ മാറ്റമില്ല. ഗ്രാസിം, എസ്ബിഐ,, എന്‍ടിപിസി, ട്രെന്റ്, എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് എന്നിവയാണ് മികച്ച നേട്ടവുമായി മുന്നേറുന്നത്.
ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ കണ്‍സ്യൂമര്‍, എച്ച്‌സിഎല്‍ എന്നിവ ഇടിവ് നേരിടുന്നു.
മേഖലകളില്‍ റിയാലിറ്റി, പൊതുമേഖല ബാങ്ക് എന്നിവ 0.5-1 ശതമാനം ഉയര്‍ന്നപ്പോള്‍ ഐടി, എഫ്എംസിജി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവ 0.4-1 ശതമാനം വരെ ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകളില്‍ മാറ്റമില്ല.