
മുംബൈ: ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 235.05 പോയിന്റ് അഥവാ 0.28 ശതമാനമുയര്‍ന്ന് 82090.89 ലെവലിലും നിഫ്റ്റി 54.50 പോയിന്റ് അഥവാ 0.22 ശതമാനമുയര്‍ന്ന് 25105.05 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്.
2023 ഓഹരികള്‍ മുന്നേറുമ്പോള്‍ 1145 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്. 154 ഓഹരി വിലകളില്‍ മാറ്റമില്ല. ഓല ഇലക്ട്രിക്, സ്വിഗ്ഗി, വാരീ എനര്‍ജീസ്, ജൂപിറ്റര്‍ വാഗണ്‍സ് എന്നിവയാണ് മികച്ച ട്രേഡിംഗ് നടക്കുന്ന ഓഹരികള്‍
മേഖലകളില്‍ എഫ്എംസിജി,ഐടി, മീഡിയ, ഫാര്‍മ എന്നിവയൊഴികെയുള്ള ഓഹരികളെല്ലാം നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ ഉയര്‍ന്നു.