ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

ജിഎസ്ടി പരിഷ്‌ക്കരണം: മികച്ച നേട്ടവുമായി ഇന്ത്യന്‍ ഓഹരി വിപണി

മുംബൈ: ജിഎസ്ടി (ചരക്ക് സേവന നികുതി) പരിഷ്‌ക്കാരവും എസ്ആന്റ്പി രാജ്യത്തിന്റെ ദീര്‍ഘകാല ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തിയതും ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചു.

നിഫ്റ്റി50 1 ശതമാനം അഥവാ 245.65 പോയിന്റുയര്‍ന്ന് 24876.95 ലെവലിലും സെന്‍സെക്‌സ് 0.84 ശതമാനം അഥവാ 676.09 ശതമാനം ഉയര്‍ന്ന് 81273.75 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

2446 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1555 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 160 ഓഹരി വിലകളില്‍ മാറ്റമില്ല. മാരുതി സുസുക്കി, നെസ്ലെ, ഹീറോ മോട്ടോകോര്‍പ്പ്, ബജാജ് ഫിനാന്‍സ്, ബജാജ് ഓട്ടോ എന്നിവയാണ് നേട്ടത്തില്‍ മുന്നിലെത്തിയത്. ഐടിസി, ടെക്ക് മഹീന്ദ്ര, എറ്റേര്‍ണല്‍, എല്‍ആന്റ്ടി, എന്‍ടിപിസി എന്നിവ ഇടിഞ്ഞു.

മേഖലകളില്‍ ഐടി, മീഡിയ, ഊര്‍ജ്ജം ഒഴികെയുള്ളവ ഉയര്‍ന്നപ്പോള്‍ വാഹനം 4 ശതമാനവും കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 3 ശതമാനവും റിയാലിറ്റി 2 ശതമാനവും ലോഹം, എഫ്എംസിജി, സ്വകാര്യബാങ്കുകള്‍ എന്നിവ 1-2 ശതമാനവും നേട്ടമുണ്ടാക്കി.

ബിഎസ്ഇ മിഡ്ക്യാപ് 1 ശതമാനവും സ്‌മോള്‍ക്യാപ് 1.4 ശതമാനവുമുയര്‍ന്നു. 

X
Top