
മുംബൈ: യുഎസ് ഫെഡ് റിസര്‍വിന്റെ പണനയ മീറ്റിംഗ് നടക്കാനിരിക്കെ നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തിയതിനാല്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകളില്‍ ബുധനാഴ്ച വലിയ മാറ്റങ്ങള്‍ ദൃശ്യമായില്ല.
സെന്‍സെക്‌സ് 98.14 പോയിന്റ് അഥവാ 0.12 ശതമാനം ഉയര്‍ന്ന് 81436.09 ലെവലിലും നിഫ്റ്റി 27.55 പോയിന്റ് അഥവാ 0.11 ശതമാനം ഉയര്‍ന്ന് 24848.65 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്.
1427 ഓഹരികള്‍ മുന്നേറുമ്പോള്‍ 766 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 142 ഓഹരി വിലകളില്‍ മാറ്റമില്ല. മേഖല സൂചികകള്‍ സമ്മിശ്ര പ്രകടനമാണ് നടത്തുന്നത്.
നിഫ്റ്റി ഓട്ടോ 0.61 ശതമാനവും നിഫ്റ്റി ബാങ്ക് 0.09 ശതമാനവും ഇടിഞ്ഞപ്പോള്‍ നിഫ്റ്റി ഇന്‍ഫ്രാ 0.51 ശതമാനവും നിഫ്റ്റി മീഡിയ 0.69 ശതമാനവും ഉയര്‍ന്നു.
നിഫ്റ്റി മിഡ്്ക്യാപ് മാറ്റമില്ലാതെ തുടരുകയും സ്‌മോള്‍ക്യാപ് 0.47 ശതമാനം നേട്ടമുണ്ടാക്കുകയും ചെയ്യുന്നു. എല്‍ആന്റ്ടി, ഏഷ്യന്‍ പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക്, ജിയോ ഫൈനാന്‍ഷ്യല്‍, ബജാജ് ഫിനാന്‍സ് എന്നീ ഓഹരികളാണ് മികച്ച നേട്ടവുമായി മുന്നേറുന്നത്.
ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ ലൈഫ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവ തിരിച്ചടി നേരിട്ടു.