
മുംബൈ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി ഇടിഞ്ഞു. നിഫ്റ്റി50 0.61 ശതമാനം അഥവാ 153.30 പോയിന്റിടിഞ്ഞ് 24701.45 ലെവലിലും സെന്‍സെക്‌സ് 0.64 ശതമാനം അഥവാ 521.23 പോയിന്റിടിഞ്ഞ് 80968.63 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്.
മേഖല സൂചികകളെല്ലാം ഇടിവ് നേരിടുമ്പോള്‍ വാഹനം, കാപിറ്റല്‍ ഗുഡ്‌സ്, ടെലിക്കോം, ഓയില്‍ ആന്റ് ഗ്യാസ് എന്നിവ 1 ശതമാനം വീതമാണ് പൊഴിച്ചത്.ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകളും 1 ശതമാനം വീതം ഇടിഞ്ഞിട്ടുണ്ട്.
ജിയോ ഫൈനാന്‍ഷ്യല്‍ എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്, ടാറ്റ സ്റ്റീല്‍ എന്നിവയാണ് നേട്ടമുണ്ടാക്കുന്ന ഓഹരികള്‍. അതേസമയം ടാറ്റ മോട്ടോഴ്‌സ്, റിലയന്‍സ്, ടൈറ്റന്‍, ട്രെന്‍ര്, ബിഇഎല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഫിനാന്‍സ്, മാരുതി, സണ്‍ ഫാര്‍മ എന്നിവ കനത്ത തിരിച്ചടി നേരിട്ടു.