റഷ്യയില്‍ നിന്നുള്ള വാതക ഇറക്കുമതിയില്‍ ഇയു ഒന്നാം സ്ഥാനത്ത്ഡോളറിനെതിരെ ദുര്‍ബലമായി രൂപനടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 6.3 ശതമാനമെന്ന് എസ്ബിഐചൈനയിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി 20 ശതമാനം വര്‍ദ്ധിച്ചുസ്വകാര്യ മൂലധന ചെലവില്‍ പുരോഗതി ദൃശ്യമാകുന്നില്ല: എസ്ബിഐ റിപ്പോര്‍ട്ട്

കനത്ത ഇടിവ് നേരിട്ട് ഇന്ത്യന്‍ ഓഹരി വിപണി

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ആഴ്ച നഷ്ടത്തോടെ അവസാനിപ്പിച്ചു. സെന്‍സെക്‌സ് 693.86 പോയിന്റ് അഥവാ 0.85 ശതമാനം ഇടിഞ്ഞ് 81306.85 ലെവലിലും നിഫ്റ്റി 213.65 പോയിന്റ് അഥവാ 0.85 ശതമാനം ഇടിഞ്ഞ് 24870.10 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

1693 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2208 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 143 ഓഹരി വിലകളില്‍ മാറ്റമില്ല. മഹീന്ദ്ര ആന്റ് മഹീന്ദ്ര, മാരുതി സുസുക്കി, ഭാരതി എയര്‍ടെല്‍, ടൈറ്റന്‍ എന്നിവയാണ് നേട്ടത്തിലായ ഓഹരികള്‍.

അതേസമയം ഏഷ്യന്‍ പെയിന്റ്‌സ്, ഗ്രാസിം, അദാനി എന്റര്‍പ്രൈസസ്, ഹീറോ മോട്ടോകോര്‍പ്, അള്‍ട്രാടെക്ക് സിമന്റ് എന്നിവ ഇടിഞ്ഞു. മേഖലകളില്‍ മീഡിയ 1 ശതമാനവും ഫാര്‍മ 0.4 ശതമാനവുമുയര്‍ന്നപ്പോള്‍ ലോഹം, ഐടി, എഫ്എംസിജി, ഓയില്‍ ആന്റ്ഗ്യാസ്, പൊതുമേഖല ബാങ്ക്, സ്വകാര്യ മേഖല ബാങ്ക്, റിയാലിറ്റി എന്നിവ 0.5-1 ശതമാനം ഇടിഞ്ഞു.

ബിഎസ്ഇ മിഡക്യാപ്, സ്‌മോള്‍ക്യാപ് സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് ഫെഡ് റിസര്‍വ് ചെയര്‍ ജെറോമി പവലിന്റെ ജാക്‌സണ്‍ ഹോള്‍ പ്രസംഗത്തിന് മുന്നോടിയായി നിക്ഷേപകര്‍ ജാഗ്രത പാലിച്ചതും ലാഭമെടുപ്പും  വിപണിയില്‍ പ്രതിഫലിച്ചു.

X
Top