തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

നേരിയ തോതില്‍ ഉയര്‍ന്ന് നിഫ്റ്റി, സെന്‍സെക്‌സ്

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച രാവിലെ നേരിയ തോതില്‍ ഉയര്‍ന്നു. സെന്‍സെക്‌സ് 72.53 പോയിന്റ് അഥവാ 0.09 ശതമാനം ഉയര്‍ന്ന് 80672.44 ലെവലിലും നിഫ്റ്റി 42.40 പോയിന്റ് അഥവാ 0.17 ശതമാനം ഉയര്‍ന്ന് 24607.75 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്.

1744 ഓഹരികള്‍ മുന്നേറുമ്പോള്‍ 1481 ഓഹരികള്‍ തിരിച്ചടി നേരിടുന്നു. 155 ഓഹരി വിലകളില്‍ മാറ്റമില്ല. മേഖല സൂചികകളില്‍ ഐടി, സ്വകാര്യ ബാങ്ക്, എഫ്എംസിജി, ഫാര്‍മ, ഓയില്‍ ആന്റ് ഗ്യാസ് എന്നിവ വില്‍പന സമ്മര്‍ദ്ദത്തിലാണ്. അതേസമയം വാഹനം, ലോഹം എന്നിവ ഒരു ശതമാനം ഉയര്‍ന്നു.

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ മാറ്റമില്ലാതെ തുടരുന്നു. ഹീറോ മോട്ടോകോര്‍പ്, ടാറ്റ സ്റ്റീല്‍, ഐഷര്‍ മോട്ടോഴ്‌സ്, ഭാരത് ഇലക്ട്രോണിക്‌സ്, ഗ്രാസിം ഇന്‍ഡസ്ട്രീസ് ഓഹരികളാണ് നിഫ്റ്റിയില്‍ നേട്ടത്തില്‍.

പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍, ടെക്ക് മഹീന്ദ്ര, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, എന്‍ടിപിസി എന്നിവ കനത്ത ഇടിവ് നേരിട്ടു.

X
Top